കുമളി: വണ്ടിപ്പെരിയാറിന് സമീപം പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍വക മദ്യ വില്‍പ്പനശാലയില്‍ മോഷണ ശ്രമം. ഇന്നലെ രാത്രിയാണ് സംഭവം നടന്നതെന്ന് സംശയിക്കുന്നു. വണ്ടിപ്പെരിയാര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.പണം നഷ്ടപെട്ടിട്ടില്ലെന്നും,മദ്യം മോഷ്ടിക്കപെട്ടോയെന്നു കണ്ടെത്താന്‍ സ്‌റ്റോക്ക് പരിശോധിച്ചു വരികയാണെന്നും പോലീസ് അറിയിച്ചു.വിരലടയാള വിദഗ്ധര്‍ പരിശോധന നടത്തി.
















