മറയൂര്‍: മറയൂര്‍- ഉദുമലല്‍പേട്ട റൂട്ടിലെ പ്രസിദ്ധമായ തൂവാനം വെള്ളച്ചാട്ടത്തിന് സമീപം സാമൂഹ്യവിരുദ്ധര്‍ തമ്പടിക്കുന്നു. പോലീസിന്റെ കണ്ണ് വെട്ടിച്ച് മദ്യപിക്കുന്നതിനാണ് ഇത്തരക്കാര്‍ ഇവിടേയ്‌ക്ക് എത്തുന്നത്. മദ്യപാനികളുടെ ശല്യം നിത്യസംഭവമായതോടെ വെള്ളച്ചാട്ടം കാണാനെത്തുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്. വെള്ളച്ചാട്ടം വീക്ഷിക്കാനായി റോഡുവക്കില്‍ നില്‍ക്കുന്നിടത്ത് മദ്യക്കുപ്പികള്‍ ധാരാളം കിടപ്പുണ്ട്. സ്ത്രീകളടക്കമുള്ള സഞ്ചാരികള്‍ മദ്യപാനികളുടെ ശല്യംമൂലം ഇവിടെ അധികം തങ്ങാറില്ല.
















