ആലപ്പുഴ: കേന്ദ്ര ഗവണ്‍മെന്റിന്റെ പദ്ധതികളെക്കുറിച്ചും പ്രവര്‍ത്തനങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്ന പ്രദര്‍ശനവും സെമിനാറും അമ്പലപ്പുഴയില്‍ സംഘടിപ്പിക്കുന്നു. ശ്രീമുലം ടൗണ്‍ ക്ലബില്‍ 22ന് രാവിലെ 11ന് സബ് കളക്ടര്‍ ഡി. ബാല മുരളി ഉദ്ഘാടനം ചെയ്യും.
മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന പ്രദര്‍ശനം 24ന് സമാപിക്കും. ഗവണ്‍മെന്റിന്റെ കര്‍ഷക ക്ഷേമ പ്രവര്‍ത്തനങ്ങള്‍, യുവാക്കള്‍ക്കായുള്ള വിവിധ പദ്ധതികള്‍, സ്ത്രീ സുരക്ഷാ പദ്ധതികള്‍, ദരിദ്രര്‍ക്കായുള്ള വിവിധ ക്ഷേമ പദ്ധതികള്‍, സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ തുടങ്ങിയവയെക്കുറിച്ചെല്ലാം പ്രതിപാദിക്കുന്നതാണ് പ്രദര്‍ശനം.
ശുചിത്വ ഭാരതം, ഡിജിറ്റല്‍ ഇന്ത്യ, മേക്ക് ഇന്‍ ഇന്ത്യ, സുരക്ഷാ ബീമാ യോജന, അടല്‍ പെന്‍ഷന്‍ യോജന, സുകന്യ സമൃദ്ധി യോജന തുടങ്ങിയ വിവിധ ക്ഷേമ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങള്‍ സാധാരണക്കാരില്‍ നേരിട്ടെത്തിക്കുക എന്നതാണ് ഈ പ്രദര്‍ശനത്തിന്റെ ലക്ഷ്യം. ഗവണ്‍മെന്റ് പദ്ധതികളെക്കുറിച്ച് ജനങ്ങളില്‍ അവബോധം വളര്‍ത്തുന്നതിന് പ്രദര്‍ശനത്തിന്റെ ഭാഗമായി കേന്ദ്ര ഫീല്‍ഡ് പബ്ലിസിറ്റി ഡയറക്ട്‌റേറ്റ് സെമിനാറുകളും ചര്‍ച്ചയും സംഘടിപ്പിക്കും.കേന്ദ്ര പരസ്യ ദൃശ്യ പ്രചാരണ വിഭാഗമാണ്‌ഫോട്ടോ പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്.
ബാങ്കുകള്‍ വഴിയുള്ള വിവിധ പദ്ധതികളെക്കുറിച്ചുള്ള സംശയനിവാരണത്തിനായി സ്റ്റാളും സജ്ജീകരിച്ചിട്ടുണ്ട്. ഉദ്ഘാടന ദിവസം വൈകീട്ട് 4 മണിക്ക് സോംഗ് ആന്റ് ഡ്രാമാ ഡിവിഷന്‍ അവതരിപ്പിക്കുന്ന കഥാപ്രസംഗം ഉണ്ടായിരിക്കും. 23ന് വൈകീട്ട് അഞ്ചിന് കൊച്ചി ആകാശവാണി നിലയത്തിന്റെ ആഭിമുഖ്യത്തില്‍ നാടന്‍ പാട്ടുകള്‍ അരങ്ങേറും. പ്രവേശനം സൗജന്യമാണ്.
















