ആലപ്പുഴ: തലശേരിയില്‍ സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും ശാരീരിക മാനസിക പീഡനത്തെതുടര്‍ന്ന് ദലിത് യുവതി ആത്മഹത്യയ്‌ക്ക് ശ്രമിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാക്കള്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുക്കണമെന്ന് യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് എസ്. സാജന്‍ ആവശ്യപ്പെട്ടു. ടെലിവിഷനിലൂടെ ക്വട്ടേഷന്‍കാരായും കൊള്ളരുതാത്തവരായും ചിത്രീകരിച്ചതിലുള്ള മനപ്രയാസമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് അഞ്ജന പറഞ്ഞ സാഹചര്യത്തില്‍ തുല്യനീതി അവകാശപ്പെടുന്ന സര്‍ക്കാര്‍ നടപടിയെടുത്ത് മാതൃക കാട്ടണം.
















