കണ്ണൂര്‍: കേന്ദ്രമാനവവിഭവശേഷി മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജനശിക്ഷണ്‍ സന്‍സ്ഥാന്‍, സെന്‍ട്രല്‍ പ്രിസണ്‍ ആന്റി കറക്ഷണല്‍ ഹോം എന്നിവര്‍ സംയുക്തമായി തമസോമാ ജ്യോതിര്‍ഗമയ എന്ന പേരില്‍ വായനാവാചരണം സംഘടിപ്പിക്കും. ഇന്ന് കാലത്ത് 10 മണിക്ക് സെന്‍ട്രല്‍ പ്രിസണ്‍ ഓഡിറ്റോറിയത്തില്‍ വെച്ച് ഉത്തരമേഖലാ ജയില്‍ ഡിഐജി ശിവദാസ് കെ തൈപ്പറമ്പിലിന്റെ അധ്യക്ഷതയില്‍ കണ്ണൂര്‍ റേഞ്ച് ഐജി ദിനേന്ദ്ര കശ്യപ് ഉദ്ഘാടനം ചെയ്യും.
















