ചേര്‍ത്തല: സ്വന്തം സുഖങ്ങള്‍ പോലും ത്യജിക്കാന്‍ തയാറായ ഒരു പഴയ തലമുറയുടെ ജീവിതങ്ങള്‍ നമുക്ക് മുന്നിലുളളത് കൊണ്ടാണ് പുതു തലമുറയില്‍ നന്മയുടെ വെളിച്ചം അവശേഷിക്കുന്നതെന്ന് ബാലഗോകുലം സംസ്ഥാന കാര്യദര്‍ശി ആര്.പ്രസന്നന് മാസ്റ്റര്‍.
ബാലഗോകുലം ആലപ്പുഴ ജില്ലാ സമ്മേളനത്തിന്റെ ഉദ്ഘാടന സഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ഉപാദ്ധ്യക്ഷന്‍ ഡി. രമേശന് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് വിഭാഗ് പ്രചാര്‍ പ്രമുഖ് ജെ. മഹാദേവന് മുഖ്യപ്രഭാഷണം നടത്തി.
അതുല്‍, പി.എസ്. മന്മഥ കുമാര്‍ എന്നിവര്‍ സംസാരിച്ചു. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ ബാലഗോകുലം പ്രവര്‍ത്തകരെ ചടങ്ങില്‍ ആദരിച്ചു. ജില്ലാഭാരവാഹികളായി എന്‍. കൃഷ്ണ പൈ (രക്ഷാധികാരി), ശ്രീകുമാര്‍ വിഡോബ (സഹ രക്ഷാധികാരി ), ഡി. രമേശന് മാസ്റ്റര്‍ (പ്രസിഡന്റ്), രാധാകൃഷ്ണന് (വൈസ് പ്രസിഡന്റ്), പി.ഷിബു (കാര്യദര്‍ശി ), അതുല്‍ (സഹകാര്യദര്‍ശി), വി. അനില്‍കുമാര്‍ (സംഘടന കാര്യദര്‍ശി), ഗോപകുമാര്‍ (ഖജാന്‍ജി), ജയസുധ (ഭഗിനിപ്രമുഖ്), രേഖാ രവികുമാര്‍ (സഹഭഗിനിപ്രമുഖ്) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: