തൊടുപുഴ: വഴിത്തലയില്‍ മദ്യവില്‍പ്പനയ്‌ക്കിടെ ഒരാള്‍ തൊടുപുഴ എക്‌സൈസിന്റെ പിടിയില്‍. മണക്കാട് ചൂരല്ലൂര്‍ അറയ്‌ക്കല്‍ വീട്ടില്‍ മോഹന്‍ദാസിനെ(60)യാണ് പിടികൂടിയത്. വഴിത്തല, പാറ ഭാഗത്ത് സ്ഥിരമായി മദ്യവില്‍പ്പന നടത്തി വരികയായിരുന്നു. എക്‌സൈസ് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പട്രോള്‍ നടത്തിയ സംഘമാണ് പ്രതിയെ പിടിക്കുന്നത്. 800 മില്ലി ലിറ്റര്‍ മദ്യവും പിടിച്ചെടുത്തിട്ടുണ്ട്. അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ റ്റി എ ഷാജി, ഓഫീസര്‍മാരാ ബിനീഷ് കുമാര്‍, ഷിബു ജോസഫ്, സനീഷ് റ്റി വി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് തൊടുപുഴ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ സി ബൈജു പറഞ്ഞു.
















