തലശ്ശേരി: സിപിഎം കേന്ദ്രമായ കുട്ടിമാക്കൂലില്‍ ദളിത് വിഭാഗത്തില്‍പെട്ട രാജന്റെ പെണ്മക്കളെ ജാതിപേര് വിളിച്ചും അസഭ്യം പറഞ്ഞും വീട് കയറി അക്രമിച്ച സിപിഎമ്മുകാരനായ പ്രതിക്കെതിരെ നടപടിയെടുക്കുന്നതിന് പകരം പ്രതിയെ കൈയ്യേറ്റം ചെയ്തെന്ന പരാതിയില്‍ സിപിഎം നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി തലശ്ശേരി മണ്ഡലം കമ്മറ്റി ചൂണ്ടിക്കാട്ടി.
സിപിഎം ഭരണത്തിലേറിയാല്‍ ദളിതരോടുള്ള സമീപനം വ്യക്തമാക്കുന്നതാണ് ഈ സംഭവം. സിപിഎം കേന്ദ്രത്തില്‍ മറ്റ് രാഷ്ട്രീയ കക്ഷികളില്പെടുന്ന ദളിതരോട് കാണിക്കുന്ന അവസ്ഥയിതാണെന്നും ദളിത് യുവതികളുടെ പേരില്‍ സിപിഎമ്മിന് വിധേയരായി നടപടിയെടുത്ത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. യോഗത്തില്‍ മണ്ഡലം കമ്മറ്റി പ്രസിഡണ്ട് എന്‍.ഹരിദാസ് അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: