പയ്യന്നൂര്‍: ബൈക്കില്‍ നിന്നും വീണ് മരണപ്പെട്ട പിലാത്തറ വിദ്യാനഗറിലെ അഞ്ജുമോഹനന് (15) കണ്ണൂരില്‍ കുതിര്‍ന്ന് അന്ത്യാഞ്ജലി. മേരിമാതാ സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ച അഞ്ചുവിന്റെ മൃതദേഹത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും ബന്ധുക്കളും സാമൂഹ്യ സാംസ്‌കാരിക മേഖലകളിലെ നിരവധിപേരും എത്തിയിരുന്നു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, ടി.വി.രാജേഷ് എംഎല്‍എ, പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, ജനപ്രതിനിധികള്‍ തുടങ്ങി നിരവധിപേരാണ് ചടങ്ങിനെത്തിയത്.
















