Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ലൈബ്രറികള്‍ പ്രതിസന്ധിയില്‍; സെസ് തുകയും വകമാറ്റുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2016, 07:51 pm IST
inAlappuzha

ആലപ്പുഴ: നാട്ടിന്‍പുറങ്ങളിലെ സര്‍വകലാശാലകള്‍ എന്നറിയപ്പെടുന്ന ലൈബ്രറികള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ നേരിടുമ്പോള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കെട്ടിട നികുതിയോടൊപ്പം പിരിച്ചെടുക്കുന്ന ലൈബ്രറി സെസ് തുക വകമാറ്റി ചെലവഴിക്കുന്നു. കോടിക്കണക്കിന് രൂപയാണ് ഈ ഇനത്തില്‍ സംസ്ഥാന ലൈബ്രറി കൗണ്‍സിലിനു ലഭിക്കാനുള്ളത്. ബഹുഭൂരിപക്ഷം തദ്ദേശ സ്ഥാപനങ്ങളും ഇക്കാര്യത്തില്‍ കാലങ്ങളായി വീഴ്ച വരുത്തുകയാണ്. ഇടതുവലതു മുന്നണികള്‍ ഇക്കാര്യത്തില്‍ ഒരേ പോലെ കുറ്റക്കാരാണ്.

സംസ്ഥാന സര്‍ക്കാരിന്റെ കേരളാ ലൈബ്രറീസ് ആക്ട് 1986 പ്രകാരം സംസ്ഥാന ബജറ്റിന്റെ ഒരുശതമാനത്തില്‍ കുറയാത്ത തുക സര്‍ക്കാര്‍ ഗ്രന്ഥശാലാ സംഘത്തിനു ഗ്രാന്റായി നല്‍കണമെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പിരിക്കുന്ന കെട്ടിട നികുതിയുടെ അഞ്ചുശതമാനം ലൈബ്രറി സെസായി സംസ്ഥാന ലൈബ്രറി കൗണ്‍സിലിനു അടക്കണമെന്നുമാണു നിബന്ധന. 1994 മുതലാണ് അഞ്ചു ശതമാനം സെസ് പിരിച്ചെടുത്ത് തുടങ്ങിയത്. ഇതനുസരിച്ചു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വര്‍ഷാവര്‍ഷം കെട്ടിടനികുതി ഈടാക്കുന്നതിനോടൊപ്പം ലൈബ്രറി സെസും ഈടാക്കുന്നുണ്ട്. എന്നാല്‍ ഈ തുക ലൈബ്രറി കൗണ്‍സിലിലേയ്‌ക്കു അടയ്‌ക്കാറില്ല.

പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഈ തുക ജീവനക്കാരുടെ ശമ്പളം ഉള്‍പ്പെടെയുള്ളവ നല്‍കുന്നതിനായി വകമാറ്റുകയാണ്. ലൈബ്രറി സെസ് കുടിശിക വരുത്തിയാല്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറി ഉത്തരവാദിയായിരിക്കുമെന്നു സര്‍ക്കാര്‍ സര്‍ക്കുലറുണ്ടെങ്കിലും ലൈബ്രറി സെസ് അടക്കുന്നതില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അനാസ്ഥ തുടരുകയാണ്. ആലപ്പുഴ ജില്ലയിലെ മുഴുവന്‍ നഗരസഭകളും ലൈബ്രറി സെസ് അടയ്‌ക്കുന്നതില്‍ വീഴ്ച വരുത്തി.

ആലപ്പുഴ നഗരസഭ 2012-13 സാമ്പത്തികവര്‍ഷം മുതലുള്ള ലൈബ്രറി സെസ് അടയ്‌ക്കാനുണ്ട്. ഇത് ഏകദേശം രണ്ടുകോടിയോളം വരും. കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍ നഗരസഭകള്‍ 2011 സാമ്പത്തിക വര്‍ഷംമുതലുള്ള സെസ് അടയ്‌ക്കാനുണ്ട്. ജില്ലയിലെ പഞ്ചായത്തുകളില്‍ ഭൂരിഭാഗം പഞ്ചായത്തുകളും സെസ് അടയ്‌ക്കുന്നതില്‍ കുടിശികയുണ്ട്. ഇങ്ങനെ ലഭിക്കുന്ന തുക വിനിയോഗിച്ചാണ് സംസ്ഥാനത്തെ എണ്ണായിരത്തോളം ലൈബ്രറികളിലെ ലൈബ്രേറിയന്മാര്‍ക്കു അലവന്‍സ് നല്‍കുകയും ഗ്രന്ഥശാലകള്‍ക്കു പുസ്തഗ്രാന്റ് ഉള്‍പ്പെടെയുള്ള സാമ്പത്തിക സഹായങ്ങള്‍ നല്‍കുകയും ചെയ്യുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കുടിശിക ലഭിക്കാത്തതു ലൈബ്രറി കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നു. കൂടാതെ സര്‍ക്കാര്‍ ലൈബ്രറികളുടെ ഗ്രെയിഡിങ് സംവിധാനം മാറ്റിയതും ലൈബ്രറികളുടെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്.

രാഷ്‌ട്രീയ അതിപ്രസരവും ലൈബ്രറികളെ നാശത്തിലേക്ക് നയിക്കുകയാണ്. പുസ്തക പ്രേമികളെ വായനശാലകളില്‍ നിന്ന് അകറ്റുന്ന സമീപനമാണ് പലയിടങ്ങളിലും നടക്കുന്നത്. ഇടതുപക്ഷം ആസൂത്രിതമായ കയ്യടക്കിയ വായനശാലകളും ലൈബ്രറി കൗണ്‍സിലുകളും തങ്ങള്‍ക്ക് താല്‍പ്പര്യമുള്ള പുസ്തകങ്ങള്‍ വാങ്ങിക്കൂട്ടി എങ്ങിനെയും ഗ്രാന്റ് ചെലവഴിക്കുക എന്ന നയമാണ് സ്വീകരിക്കുന്നത്. ലൈബ്രറികളുടെ പേരില്‍ സെമിനാറുകളും മറ്റും നടത്തി കേവലം പാര്‍ട്ടി വളര്‍ത്തുക എന്ന ലക്ഷ്യത്തിലേക്ക് ഇവര്‍ ലൈബ്രറികളെ ചുരുക്കുകയാണ്.

ജില്ലാ ലൈബ്രറി കൗണ്‍സിലുകള്‍ക്ക് സമാന്തരമായി സിപിഎം നിയന്ത്രണത്തില്‍ ജില്ലാ ലൈബ്രറി വികസന സമിതി രൂപീകരിച്ചതിന്റെ ലക്ഷ്യവും മറ്റൊന്നല്ല, മുന്‍കാലങ്ങളില്‍ ലൈബ്രറി കൗണ്‍സിലുകള്‍ നേരിട്ട് നടത്തിയിരുന്ന പുസ്തകോത്സവങ്ങള്‍ പോലും ഇപ്പോള്‍ നടത്തുന്നത് വികസന സമിതികളാണ്. പുസ്തകോത്സവങ്ങളില്‍ നിന്നും ലഭിക്കുന്ന തുക സിപിഎം നിയന്ത്രണത്തിലുള്ള സമിതികള്‍ അവര്‍ക്ക് തോന്നുന്നത് പോലെ ചെലവഴിക്കുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

നടി പ്രത്യുഷ ബാനര്‍ജിയുടെ മരണം: പത്തുവര്‍ഷങ്ങള്‍ക്കുശേഷം നടന്‍ രാഹുല്‍ രാജ് കുറ്റവിമുക്തന്‍

Kerala

ജിഹാദികളുടെ അടികൊള്ളാതെ ലണ്ടനില്‍ നിന്നും ഓടിവന്ന ആളാണ് ഞാന്‍…ഇസ്ലാം തീവ്രവാദത്തെ എതിര്‍ത്തില്ലെങ്കില്‍ കേരളത്തില്‍ നിന്നാണ് ഭീകരര്‍ ഉണ്ടാകും

India

ഫ്ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ചത് ഒമാന്‍ സ്വദേശിയായ പൈലറ്റ്, ഇയാളെ സൗദിയില്‍ ചോദ്യം ചെയ്യുന്നു, ഭീകരപരിശീലനം ലഭിച്ചയാളെന്ന് നെതന്യാഹു

Kerala

പത്തനംതിട്ടയില്‍ ദമ്പതികള്‍ വിഷം കഴിച്ച് ജീവനൊടുക്കി

Kerala

ആണ്‍സുഹൃത്തുമൊത്ത് ലോഡ്ജില്‍ മുറിയെടുത്ത യുവതിയെ പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു, ക്വട്ടേഷന്‍ നല്‍കിയത് ആണ്‍സുഹൃത്തിന്റെ ഭാര്യ

പുതിയ വാര്‍ത്തകള്‍

ചെക്ക് കേസുകളിലെ ശിക്ഷ ജില്ലാ കോടതി സ്റ്റേ ചെയ്തുവെന്ന് മാണി സി. കാപ്പന്‍, അപ്പോള്‍ ഹൈക്കോടതി വിധിയോ?

സ്മിത് മച്ചാറിന് കുത്തേറ്റത് നെഞ്ചിലും വയറ്റിലും….കുത്തേറ്റ സ്മിത് മച്ചാറിനെ വിമാനത്തില്‍ നിന്നും പുറത്തുകൊണ്ടുവരുന്ന ദൃശ്യം വൈറല്‍

നടി സാമന്ത റൂത്തിന്റെ സ്വകാര്യതാ ദുരുപയോഗം: ഉള്ളടക്കം നീക്കാന്‍ ഉത്തരവിട്ട് ബോംബെ ഹൈക്കോടതി

തൃശൂരില്‍ സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ നീന്തല്‍ മത്സരത്തിന്റെ വേദി തകര്‍ന്നു

മമത ബാനര്‍ജിയുടെ ടിഎംസിക്ക് തിരിച്ചടി, ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനെതിരായ ഹര്‍ജി തള്ളി

എസ്എഫ്ഐക്കാരന്‍ നശിപ്പിച്ച ഫ്‌ലക്‌സിന് പകരം പുതിയ ഫ്‌ലക്‌സ് സ്ഫാപിച്ചു,യൂത്ത് കോണ്‍ഗ്രസും കോടിയേരിയുടെ ഫ്‌ലക്‌സ് സ്ഥാപിച്ച് എസ്എഫ്ഐയെ ട്രോളി

തിരുവനന്തപുരം മൃഗശാലയിലും അക്വേറിയത്തിലും സൗജന്യ പ്രവേശനം

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ വളപ്പിലെ സംഘര്‍ഷം: സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് ,ഡിവൈഎഫ്‌ഐ പ്രതിഷേധം

സ്മിത് മച്ചാറിന് ആദരവുമായി ഗുജറാത്ത് സർക്കാർ ; “ഡിസ്റ്റിൻഗ്വിഷ്ഡ് ഗുജറാത്ത് ഡിഗ്നിറ്റി അവാർഡ് “ സമ്മാനിക്കും

ജമാഅത്തെ ഇസ്ലാമിയുടെ ടിവി ചാനലായ മീഡിയവണ്ണിന്‍റെ അവതാരകര്‍ (ഇടത്ത്) ഭീകരനായ പൈലറ്റില്‍ നിന്നും 180 യാത്രക്കാരെ രക്ഷപ്പെടുത്തിയ ഇന്ത്യക്കാരനായ സഹപൈലറ്റ് സ്മിത് മച്ചാര്‍ (വലത്ത്)

ഭീകരവാദിയായ പൈലറ്റില്‍ നിന്നും 180 യാത്രക്കാരെ രക്ഷിച്ച ഇന്ത്യന്‍ പൈലറ്റിനെ വഴക്കാളിയായി ചിത്രീകരിച്ച് ജമാ അത്തെ ഇസ്ലാമിയുടെ ചാനലായ മീഡിയ വണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.