കൊച്ചി: എളമക്കര സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ചട്ടംലംഘിച്ച് സിപിഎമ്മുകാര്‍ നഴ്‌സറി സ്‌കൂള്‍ നടത്താന്‍ നീക്കം.
നിലവില്‍ ഇവിടെ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ സ്ഥലപരിമിതിമൂലം ശ്വാസംമുട്ടുമ്പോഴാണ് അനധികൃതമായി നഴ്‌സറി സ്‌കൂള്‍ തുടങ്ങാനുള്ള ശ്രമം നടക്കുന്നത്. വിദ്യാഭ്യാസ വകുപ്പിന്റെയും കൊച്ചി കോര്‍പ്പറേഷന്റെയും അനുമതി വേണമെന്നിരിക്കെ അത് അനുവദിപ്പിക്കാമെന്നു തെറ്റിദ്ധരിപ്പിച്ചാണ് സ്‌കൂളിനുള്ള ശ്രമം നടക്കുന്നത്. കുട്ടികള്‍ക്ക് സ്വതന്ത്രമായി കളിക്കാനുള്ള കളിസ്ഥലം, ഭക്ഷണം കഴിക്കാനുള്ള സൗകര്യം, പ്രാഥമികാവശ്യങ്ങള്‍ക്കുള്ള ഇടം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതെയാണ് പുതിയ സ്‌കൂള്‍ തുടങ്ങുന്നത്. സിപിഎമ്മുകാര്‍ നേരത്തെ പുറത്ത് ഒരു നഴ്‌സറി സ്‌കൂള്‍ തുടങ്ങിയെങ്കിലും ചില ആരോപണങ്ങളുടെ പേരില്‍ പൂട്ടിപ്പോവുകയായിരുന്നു.
















