തലശ്ശേരി: നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനും വാണിജ്യസ്ഥാപനങ്ങള്‍ക്ക് വികസനമുണ്ടാകുന്നതിനും ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും 1997 ല്‍ കേരള ചീഫ് ടൗണ്‍ പ്ലാനര്‍ തയ്യാറാക്കി അംഗീകരിച്ച മാസ്റ്റര്‍ പ്ലാന്‍ പൂര്‍ണരൂപത്തില്‍ നടപ്പിലാക്കണമെന്ന് ബിജെപി തലശ്ശേരി നിയോജക മണ്ഡലം കമ്മറ്റി ഭാരവാഹികള്‍ ആവശ്യപ്പെട്ടു. മാസ്റ്റര്‍ പ്ലാന്‍ അട്ടിമറിച്ച് ചില സ്വാര്‍ത്ഥ താത്പര്യങ്ങള്‍ നടത്തിയെടുക്കാന്‍ ചിലര്‍ തീവ്രശ്രമം നടത്തുന്നത് പ്രതിഷേധാര്‍ഹമാണ്. നഗരത്തിലെ വിവിധ സോണുകള്‍ അടയാളപ്പെടുത്തിയും നിജയപ്പെടുത്തിയും തയ്യാറാക്കിയിട്ടുള്ള പ്രസ്തുത മാസ്റ്റര്‍ പ്ലാന്‍ പൂര്‍ണരൂപത്തില്‍ നടപ്പിലാക്കിയാല്‍ മാത്രമേ തലശ്ശേരിയുടെ വികസനം സാധ്യമാകൂ. ഈ മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കുന്നതിന് നഗരസഭാ നേതൃത്വം ഇതുവരെ തയ്യാറായിരുന്നില്ല. മാസ്റ്റര്‍ പ്ലാന്‍ അവഗണിച്ചുകൊണ്ടും കെട്ടിടനിര്‍മ്മാണച്ചടങ്ങള്‍ അട്ടിമറിച്ചുകൊണ്ടും നിരവധി കെട്ടിടങ്ങള്‍ ഇക്കാലയളവില്‍ നിര്‍മ്മക്കപ്പെട്ടിട്ടുണ്ട്. നിയമവിരുദ്ധമായി അംഗീകാരം നേടിയും അംഗീകാരമില്ലാതെയുമുള്ള ഇത്തരം കെട്ടിടങ്ങള്‍ നഗരവികസനത്തെ തടസ്സപ്പെടുത്തുകയാണ്. നഗരവികസനത്തിന് വേണ്ടി ഏറ്റെടുക്കാന്‍ നിശ്ചയിച്ച സ്ഥലങ്ങള്‍ കൃത്രിമ മാര്‍ഗ്ഗങ്ങളിലൂടെ കൈവശപ്പെടുത്തി നിര്‍മ്മിച്ച നിരവധി സംഭവങ്ങളും ഇവിടെ ഉണ്ടായിട്ടുണ്ട്. 2007 ല്‍ സമര്‍പ്പിക്കപ്പെട്ട നിരവധി ഭേദഗതി നിര്‍ദ്ദേശങ്ങളില്‍ മിക്കതും നിരാകരിച്ചുകൊണ്ടാണ് നാമമാത്രമായ ചില ഭേദഗതികള്‍ സ്വീകരിക്കപ്പെട്ടത്. പ്ലാന്‍ നടപ്പാക്കുന്നത് വൈകിപ്പിക്കാനും വ്യവസ്ഥകളില്‍ വിട്ടുവീഴ്ച ചെയ്യാനും ശ്രമിക്കുന്ന കേന്ദ്രങ്ങള്‍ക്ക് കൃത്യമായ നിക്ഷിപ്ത താത്പര്യങ്ങളുണ്ട് എന്നതും ആയത് ജനങ്ങളുടെ പൊതുതാത്പര്യത്തിന് എതിരാണ് എന്നതും വ്യക്തമാണ്. ഇത്തരം ഗൂഡനീക്കങ്ങളെ പ്രതിരോധിച്ച് മാസ്റ്റര്‍ പ്ലാന്‍ നടപ്പിലാക്കണമെന്നും ഇതിനായി എല്ലാവിധ പിന്തുണയും നല്‍കുമെന്നും ബിജെപി മണ്ഡലം പ്രസിഡണ്ട് എന്‍.ഹരിദാസിന്റെ നേതൃത്വത്തില്‍ നഗരസഭാ ചെയര്‍മാന് നല്‍കിയ നിവേദനത്തില്‍ ഉറപ്പു നല്‍കി. കെ.എന്‍.മോഹനന്‍, ടി.പി.അനീഷ് കുമാര്‍, എ.വി.സുരേഷ്, കൗണ്‍സിലര്‍മാരായ ഇ.കെ.ഗോപിനാഥ്, എ.രമേശ്, കെ.ലിജേഷ്, പ്രബീഷ് എന്നിവരും നിവേദകസംഘത്തിലുണ്ടായിരുന്നു.
















