അരൂര്‍: കുമ്പഞ്ഞി പാടശേഖരത്തില്‍ ബണ്ട് കെട്ടി നാട്ടുകാര്‍ നടവഴി നിര്‍മിച്ചു. പാടശേഖരത്തിന്റെ പുറംബണ്ടിലെ നാലു പാലങ്ങളില്‍ ഒന്ന് കഴിഞ്ഞ ദിവസം തകര്‍ന്നു വീണിരുന്നു.
പ്രദേശവാസികളുടെ യാത്ര തടസപ്പെട്ടതോടെയാണ് നാട്ടുകാരും പഞ്ചായത്ത് അധികൃതരും ചേര്‍ന്ന് പാലത്തിന് സമാന്തരമായി ബണ്ട് സ്ഥാപിച്ചത്. വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ സഞ്ചരിച്ചിരുന്ന പാലം തകര്‍ന്ന് വീണതോടെ പ്രദേശത്തെ നൂറോളം കുടുംബങ്ങള്‍ ഒറ്റപ്പെട്ടിരുന്നു.
ഇതിനോടൊപ്പം നിര്‍മിച്ചിട്ടുള്ള മറ്റ് പാലങ്ങളും ഏത് നിമിഷവും തകര്‍ന്ന് വീഴാവുന്ന സ്ഥിതിയിലാണ്. ഒരു സ്ലൂയിസ് കം ബ്രിഡ്ജ് നിര്‍മിക്കുന്നതിന് മുപ്പതുലക്ഷം രൂപയോളം ചെലവ് വരും. നാല് പാലങ്ങളും പുനര്‍നിര്‍മിച്ചാല്‍ മാത്രമേ ചെട്ടുതറ മുതല്‍ വെട്ട്കടവ് വരെയുള്ള തീരദേശ റോഡ് പൂര്‍ത്തീകരിക്കാല്‍ കഴിയു.
















