Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കേസില്‍ നിന്ന് കാന്തപുരത്തെ ഒഴിവാക്കിയതിനെതിരെ ഹരജി നല്‍കും അഞ്ചരക്കണ്ടി കറപ്പത്തോട്ടം : ഹരജി 25 ന് കോടതി പരിഗണിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2016, 10:03 pm IST
inKannur

കണ്ണൂര്‍: ഏഷ്യയില്‍ത്തന്നെ അറിയപ്പെടുന്ന കറുപ്പത്തോട്ടങ്ങളില്‍ ഒന്നായ അഞ്ചരക്കണ്ടി കറപ്പത്തോട്ടത്തിന്റെ വില്പന ഇടപാടില്‍ ക്രമക്കേട് നടന്നതായി ആരോപിച്ച് സമര്‍പ്പിച്ച ഹരജി 25 ന് കോടതി പരിഗണിക്കും. അതേസമയം ഭൂമിയിടപാടില്‍ കൃത്രിമം നടത്തിയെന്ന പരാതിയില്‍ ആരോപണവിധേയനായ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരെ വിജിലന്‍സ് അന്വേഷണത്തില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ കോടതിയില്‍ പ്രത്യേക ഹരജി നല്‍കുമെന്ന് പരാതിക്കാരനായ ഇരിട്ടി സ്വദേശി എ.കെ.ഷാജി പറഞ്ഞു. തോട്ടത്തിന്റെ വില്‍പ്പന ഇടപാടില്‍ ക്രമക്കേട് നടന്നതായി കണ്ടെത്തിയ അന്വേഷണസംഘം തലശ്ശേരി വിജിലന്‍സ് കോടതിയില്‍ കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

തോട്ടം എന്ന നിലയില്‍ സംരക്ഷിക്കേണ്ട കറപ്പത്തോട്ടത്തില്‍ രേഖകള്‍ തിരുത്തി രജിസ്റ്റര്‍ ചെയ്തതുവഴി വാണിജ്യാടിസ്ഥാനത്തില്‍ വിദ്യാഭ്യാസസ്ഥാപനങ്ങളും റിസോര്‍ട്ടുകളും മറ്റും പണിയുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട് . ഇരിട്ടി സ്വദേശി എ.കെ.ഷാജി നല്‍കിയ പരാതിയിലായിരുന്നു ക്രമക്കേട് സംബന്ധിച്ച പരിശോധനയ്‌ക്ക് കോടതി ഉത്തരവിട്ടത്. വിജിലന്‍സ് കണ്ണൂര്‍ യൂണിറ്റിലെ ഡിവൈഎസ്പി എ.വി.പ്രദീപിന്റെ മേല്‍നോട്ടത്തില്‍ സി. ഐ കെ.ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രാഥമികപരിശോധന പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. വിശദമായ അന്വേഷണത്തിന് കൂടുതല്‍ സമയം വേണമെന്ന് അന്വേഷണസംഘം കോടതിയെ ധരിപ്പിച്ചിരുന്നു.

കഴിഞ്ഞ ഡിസംബറില്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ പ്രാഥമികാന്വേഷണം നടത്തിയെങ്കിലും നടപടി ഉണ്ടാവാത്ത സാഹചര്യത്തില്‍ ഷാജി വിജിലന്‍സ് കോടതിയെ സമീപിക്കുകയിരുന്നു. അഞ്ചരക്കണ്ടി സബ് രജിസ്ട്രാര്‍ ഓഫീസിലെയും മറ്റും നൂറോളം രേഖകള്‍ പരിശോധിച്ച ശേഷമാണ് വിജിലന്‍സ് സംഘം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇടപാട് നടന്ന സമയത്തെ സബ് രജിസ്ട്രാര്‍, വില്ലേജ് ഓഫീസര്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവരുടെ അറിവോടെയാണ് കൃത്രിമവും ക്രമക്കേടും നടന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. തോട്ടമെന്ന നിലയില്‍ ക്രയവിക്രയം നടത്തുന്നതിനുള്ള സാങ്കേതികതടസ്സം ഒഴിവാക്കുന്നതിനായി രേഖകളില്‍ ഉദ്യാനം എന്നാക്കി മാറ്റുകയായിരുന്നുവെന്നും വില്പന നടത്തിയ ഭൂമിയില്‍ മെഡിക്കല്‍, എന്‍ജിനീയറിംഗ് കോളേജുകളും റിസോര്‍ട്ടുകളും പിന്നീട് നിര്‍മ്മിച്ചതായും റിപ്പോര്‍ട്ടിലുണ്ട്.

വ്യവസായിയായിരുന്ന മണര്‍കാട് പാപ്പന്റെ മക്കളായ സുരേഷ് മൈക്കിള്‍, നിര്‍മ്മല മൈക്കിള്‍ എന്നിവരില്‍ നിന്ന് 2000 ഏപ്രിലില്‍ കാരന്തൂര്‍ മര്‍ക്കസ് സെക്രട്ടറി കാന്തപുരം എ.പി അബുബക്കര്‍ മുസ്‌ല്യാരാണ് ഒന്നരക്കോടി രൂപയ്‌ക്ക് കറപ്പത്തോട്ടം വാങ്ങിയത്. തുടര്‍ന്ന് അദ്ദേഹം കണ്ണൂര്‍ പഴയങ്ങാടി സ്വദേശി കെ.കെ.അബ്ദുള്‍ജബ്ബാര്‍ ഹാജിക്ക് മുക്ത്യാര്‍ അടിസ്ഥാനത്തില്‍ തോട്ടം കൈമാറുകയായിരുന്നു. ജബ്ബാര്‍ ഹാജിയും കുടുംബാംഗങ്ങളും ഉള്‍പ്പെട്ട ട്രസ്റ്റാണ് ഇവിടെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നടത്തുന്നത്.

ഭൂപരിഷ്‌കരണ നിയമപ്രകാരം മുറിച്ചുവില്‍ക്കാനോ നിര്‍മ്മാണം നടത്താനോ പറ്റാത്തയിടമാണ് കറപ്പത്തോട്ടം.1800 ല്‍ പഴശ്ശിരാജാവിന്റെ സൈന്യവും ബ്രിട്ടീഷുകാരും തമ്മില്‍ ഈ മണ്ണില്‍ വച്ച് യുദ്ധം നടത്തുകയും കറപ്പത്തോട്ടം പഴശ്ശിരാജാവ് പിടിച്ചെടുക്കുകയും ചെയ്തു. ഈ യുദ്ധത്തില്‍ രണ്ടുതറ ദേശക്കാരുടെ അകമഴിഞ്ഞ പിന്തുണ പഴശ്ശിരാജാവിന് ലഭിച്ചിരുന്നു. 1803ല്‍ സമീപപ്രദേശമായ കതിരൂരില്‍വച്ച് പഴശ്ശിരാജാവും ബ്രിട്ടീഷുകാരും വീണ്ടും ഏറ്റുമുട്ടുകയും തോട്ടം ഈസ്റ്റിന്ത്യ കമ്പനി തിരിച്ചുപിടിക്കുകയും ചെയ്തു. 1789ല്‍ ഫ്രഞ്ചു സര്‍വീസില്‍ നിന്നും ഇംഗഌഷുകാരുടെ കൂടെ പോലീസ് സൂപ്രണ്ടായി പ്രവര്‍ത്തിച്ചിരുന്ന മഡോക്ക് ബ്രൌണ്‍ ഈ തോട്ടത്തിന്റെ ഓവര്‍സിയറായി. അദ്ദേഹം ഈസ്റ്റിന്ത്യ കമ്പനിയില്‍ നിന്ന് 90 വര്‍ഷം ഈ തോട്ടം പാട്ടത്തിനെടുത്തു. ബ്രൗണ്‍ സായ്‌പിനുശേഷം തോട്ടത്തിന്റെ ഭരണം അദ്ദേഹത്തിന്റെ പിന്‍മുറക്കാര്‍ ഏറ്റെടുക്കുകയും ബ്രൗണ്‍സ് സിനമണ്‍ എസ്‌റ്റേറ്റ് എന്ന പേരില്‍ ഇത് അറിയപ്പെടുകയുമായിരുന്നു.

കറപ്പത്തോട്ടത്തിന്റെ 1863 മുതലുള്ള രേഖകള്‍ പകര്‍ത്തിയാണ് പരാതിക്കാരന്‍ വിജിലന്‍സിന് പരാതി നല്‍കിയത്. 2004ലും 2007ലും ഈ രേഖകളില്‍ കൃത്രിമം നടന്നതായി പറയുന്നു. മൈക്കിള്‍ സഹോദരന്മാരില്‍ നിന്ന് കറപ്പത്തോട്ടം കാരന്തൂര്‍മര്‍ക്കസ്സിന് കൈമാറുമ്പോള്‍ അത് തോട്ടം എന്ന നിലയില്‍ തന്നെയാണ് റജിസ്റ്റര്‍ ചെയ്തത്. ഒരു തരത്തിലും മുറിച്ച് വില്‍ക്കാനോ സ്ഥാപനങ്ങള്‍ പണിയാനോ നിയമപ്രകാരം ഇവിടെ അനുവദനീയമല്ലെന്നും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം നഗ്നമായി ലംഘിക്കപ്പെട്ടുവെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

നാനാ പടേക്കര്‍ അഗ്നിസാക്ഷി എന്ന സിനിമയില്‍ ഭാര്യയെ ഉപദ്രവിക്കുന്ന, സാഡിസ്റ്റായ ഭര്‍ത്തായി അഭിനയിക്കുന്നു (ഇടത്ത്) മീരാ നായരുടെ സലാം ബോംബെയിലെ മയക്കമരുന്ന് വില്‍പ്പനക്കാരനായ പെണ്‍വാണിഭക്കാരനായി നാനാ പടേക്കര്‍ (വലത്ത്)
India

മണ്‍മറഞ്ഞത് ഇന്ത്യന്‍ സിനിമയിലെ മെതേഡ് ആക്ടിങ്ങിന്റെ ഒരു സര്‍വ്വകലാശാല

Entertainment

90 കളിലെ പ്രണയത്തിലേക്ക് ഒരു തിരിച്ചുപോക്ക് ‘; അനൂപ് മേനോന്റെ ‘ചിരം’ തിയേറ്ററുകളിലേക്ക്

New Release

സ്പാനിഷ് താരം ആൻഡ്രിയ റവേര മലയാളത്തിൽ; ആന്തോളജി ത്രില്ലർ ‘രണ്ട് രഹസ്യങ്ങൾ’ ഒക്ടോബർ 9 ന് തിയേറ്ററുകളിലേക്ക്

New Release

1 ബില്യൺ വ്യൂസ് നേടുന്ന ആദ്യ ചിത്രം! സായ് ശ്രീനിവാസിന്റെ റൊമാൻ്റിക് ആക്ഷൻ ഡ്രാമ “ഞാൻ ഗഗൻ” ഒക്ടോബർ 9ന് റീ റിലീസിന്

Entertainment

കാപ്പി സ്ക്വാഡ്’ ജിയോഹോട്ട്സ്റ്റാറിൽ ഒക്ടോബർ 15 മുതൽ സ്ട്രീമിംഗ് ആരംഭിക്കുന്നു.

പുതിയ വാര്‍ത്തകള്‍

‘വോട്ട് മോഷണം’ ആരോപണങ്ങൾക്കെതിരെ 42 വിരമിച്ച ജഡ്ജിമാർ; ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തരുതെന്ന് മുന്നറിയിപ്പ്

പ്രിയങ്ക വനിതാ പോലീസ് ഉദ്യോഗസ്ഥയെ കൈമുട്ട് കൊണ്ട് ഇടിച്ചു, രാഹുൽ അനുചിതമായി സ്പർശിച്ചു ; വീഡിയോയുമായി ബിജെപി , എഫ്‌ഐആർ രജിസ്റ്റർ ചെയ്തു

രാജ്യത്തെ ബംഗ്ലാദേശ് ആക്കാൻ ഗൂഢാലോചന ; രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യണമെന്ന് കശ്മീരി സ്വദേശി ഫഹീം നസീർ ; മർദ്ദിച്ച് കോൺഗ്രസുകാർ

നാനാ പടേക്കറുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി ആർഎസ്എസ്

ഗുരുവായൂരിൽ ക്ഷേത്രനിർമാണത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പെന്ന് പരാതി; ഗോലോകം ട്രസ്റ്റിനെതിരെ ആരോപണങ്ങൾ

നാടകവും സംസ്കാരവും ഒരേ അരങ്ങിൽ; അയ്യങ്കാളി ഹാളിൽ ഏഴുനാൾ സാംസ്കാരികോത്സവം

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

എംഡിഎംഎ വെള്ളത്തില്‍ കലക്കി നല്‍കി ; ഒരു സ്ത്രീ ഉണ്ടെന്നുള്ള വിശ്വാസത്തിലാണ് സ്പായിൽ പോയത് , ക്രൂരമായി പീഡിപ്പിച്ചതും ശരണ്യയെന്ന് യുവതി

ജഗൻ ഷാജി കൈലാസ്- ദിലീപ് ചിത്രം നീക്കം ടീസർ റിലീസ് ഒക്ടോബർ ഒമ്പതിന്

കേന്ദ്ര സര്‍വകലാശാലയില്‍ വന്ദേമാതരം ദേശീയ സെമിനാറിനിടെ നടന്ന കലാപ ശ്രമം ; വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.