വള്ളം തകര്‍ന്ന് പരിക്കേറ്റ തൊഴിലാളിയെ ആശുപത്രിയിലെത്തിച്ചപ്പോള്‍
അമ്പലപ്പുഴ: ശക്തമായ തിരമാലകളില്‍പ്പെട്ട് പൊങ്ങുവള്ളങ്ങള്‍ തകര്‍ന്ന് രണ്ടുപേര്‍ക്ക് പരിക്ക്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുന്നപ്ര തെക്ക് പഞ്ചായത്ത് 14-ാം വാര്‍ഡില്‍ പുതുവല്‍ വീട്ടില്‍ പരമേശ്വരന്‍ മകന്‍ ശിവദാസന്‍(48), 13-ാം വാര്‍ഡില്‍ പഞ്ചായത്ത് കോളനിയില്‍ കോയയുടെ മകന്‍ സിയാദ് (36) എന്നിവരെയാണ് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്നലെ എട്ടുമണിയോടെ ചള്ളിതീരത്ത് നിന്നും മത്സ്യബന്ധനത്തിനായി രണ്ടു പൊങ്ങുവള്ളങ്ങളിലായി പുറപ്പെട്ട ഇവര്‍ 9 മണിയോടെ ശമായ കാറ്റടിച്ചതിനെ തുടര്‍ന്ന് തിരമാലകളില്‍പ്പെടുകയും തുടര്‍ന്ന് ഇരുവള്ളങ്ങളും തീരത്ത് സ്ഥാപിച്ചിരുന്ന കടല്‍ഭിത്തിയിലിടിച്ച് തകരുകയായിരുന്നു.
കറയില്‍നിന്നും ഒരുകിലോമീറ്റര്‍ അകലെ വെച്ചാണ് ഈവള്ളങ്ങള്‍ തിരമാലകളില്‍പ്പെട്ടത്. ഒരാള്‍ക്കുമാത്രം സഞ്ചരിക്കാവുന്ന ഇരുവള്ളങ്ങള്‍ക്കും ഒരുലക്ഷം രൂപ നഷ്ടം കണക്കാക്കുന്നു.
















