കണ്ണൂര്‍: കേന്ദ്രീയ സൈനിക ബോര്‍ഡ്/ഡിജിആര്‍ എന്നിവയില്‍ നിന്നും വിവിധ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്ന വിമുക്ത ഭടന്‍മാര്‍ പേരുവിവരങ്ങള്‍ കേന്ദ്രീയ സൈനിക ബോര്‍ഡിന്റെ വെബ് പോര്‍ട്ടിലായ ംംം.സയെ.ഴീ്.ശി ല്‍ പാസ്‌പോര്‍ട്ട്‌സൈസ് ഫോട്ടോ, പെന്‍ഷന്‍/ബാങ്ക് വിവരങ്ങള്‍, ആധാര്‍ കാര്‍ഡ് നമ്പര്‍ എന്നിവ സഹിതം രജിസ്റ്റര്‍ ചെയ്യുകയും പിന്നീട് വിവിധ ആനുകൂല്യ ങ്ങള്‍ക്കായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കേണ്ടതുമാണ്. അപേക്ഷ നല്‍കുമ്പോള്‍ അപേക്ഷക്ക് ആവശ്യമായ രേഖകള്‍ സ്‌കാന്‍ ചെയ്തു സമര്‍പ്പിക്കണം. വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ക്കു സമര്‍പ്പിക്കുമ്പോള്‍ ബാങ്ക് വിവരങ്ങള്‍ (പിഎന്‍ബി/എസ്ബിഐ), കുട്ടികളുടെ മുന്‍വര്‍ഷത്തെ മാര്‍ക്ക് ലിസ്റ്റ്, മറ്റൊരു ആനുകൂല്യങ്ങളും ഗവണ്‍ മെന്റില്‍ നിന്നും സ്വീകരിച്ചിട്ടില്ല എന്നുളള സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ്, ഡിസ്ചാര്‍ജ് ബുക്ക്, എക്‌സ്‌സര്‍വ്വീസ്‌മെന്‍ ഐഡി കാര്‍ഡ്, പാര്‍ട്ട് ഓര്‍ഡര്‍ (ആവശ്യമെങ്കില്‍) ആധാര്‍ കാര്‍ഡ് എന്നിവയും സ്‌കാന്‍ചെയ്ത് സമര്‍പ്പിക്കേണ്ടതാണ്. പത്താംക്ലാസ് വരെയുളള വിദ്യാഭ്യാസ അപേക്ഷകള്‍ ജൂണ്‍ 25 വരെയും പ്ലസ്ടു വരെയുളളവര്‍ ജൂലൈ 25 നും ഡിഗ്രിക്കാര്‍ ഓഗസ്റ്റ് 25 നു മുമ്പുമായി ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. ഓണ്‍ലൈനില്‍ സമര്‍പ്പിച്ച അപേക്ഷയുടെ കോപ്പികള്‍ ജില്ല സൈനിക ക്ഷേമ ഓഫീസില്‍ നിശ്ചിത തീയ്യതിക്ക് മുമ്പായി നല്‍കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.
















