കണ്ണൂര്‍: ഓള്‍കേരളാ ബേക്കറി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ കമ്മറ്റി പഠനോപകരണ വിതരണവും വിദ്യാര്‍ത്ഥികളെ അനുമോദിക്കല്‍ ചടങ്ങും നടത്തി. ജില്ലാ പ്രസിഡണ്ട് സുമിത്ത് കെ.കെ.അധ്യക്ഷതവഹിച്ചു. അഡ്വ.എ.എന്‍.ഷംസീര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഠനോപകരണ വിതരണം സംസ്ഥാന വൈസ് പ്രസിഡണ്ട് രവി കാര്യാട്ടുപുറം നടത്തി. മികച്ച വിജയം വരിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് സംസ്ഥാന ജോയിന്റ് സെക്രട്ടറി എം.കെ.മിഥുന്‍ വിതരണം ചെയ്തു. അനില്‍കുമാര്‍, ലിജീഷ് വി.വി, പ്രശാന്ത്, എം.ദീപേഷ് എന്നിവര്‍ സംസാരിച്ചു.
















