കണ്ണൂര്‍: ജൂണ്‍ 21 രണ്ടാം അന്താരാഷ്‌ട്ര യോഗദിനം സമുചിതമായി ആചരിക്കണമെന്ന് വിവിധ വകുപ്പ് മേധാവികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. അന്ന് രാവിലെ 7 മുതല്‍ 8 വരെ കൂട്ട യോഗ പ്രദര്‍ശനം നടത്തണം. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സംസ്ഥാനതല പരിപാടി നടത്തും. ജില്ലാ-ബ്ലോക്ക്-പഞ്ചായത്ത് തലത്തിലും, സര്‍ക്കാര്‍ ഓഫീസുകളിലും പരിപാടികള്‍ നടത്തണം. യോഗയുടെ പ്രാധാന്യം വിശദീകരിക്കുന്ന സിമ്പോസിയം, സെമിനാര്‍, പരിശീലനം എന്നിവ സംഘടിപ്പിക്കണം. വിദ്യാര്‍ത്ഥികള്‍, നാഷണല്‍ സര്‍വ്വീസ് സ്‌കീം, നെഹ്‌റു യുവകേന്ദ്ര, യോഗയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ എന്നിവരെയും സഹകരിപ്പിക്കണമെന്ന് ചീഫ് സെക്രട്ടറി നിര്‍ദ്ദേശം നല്‍കി.
















