Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കണ്ണൂര്‍ ജില്ലയിലെ സിപിഎം അക്രമം വിശദീകരണം തേടാനുളള ദേശീയ വനിതാ കമ്മീഷന്‍ തീരുമാനം സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2016, 12:20 am IST
inKannur

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലും പ്രത്യേകിച്ച് മുഖ്യമന്ത്രിയുടെ നാടായ പിണറായിയിലും തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തോടനുബന്ധിച്ചുണ്ടായ വ്യാപക അക്രമ സംഭവങ്ങളെക്കുറിച്ച് സംസ്ഥാന സര്‍ക്കാരില്‍നിന്ന് വിശദീകരണം തേടാനുളള ദേശീയ വനിതാ കമ്മീഷന്റെ തീരുമാനം അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും സംസ്ഥാന ഭരണം കയ്യാളുകയും ചെയ്യുന്ന എല്‍ഡിഎഫിനും സിപിഎമ്മിനും കനത്ത തിരിച്ചടിയായി മാറും. ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ ലളിത കുമാരമംഗലവും സംഘവും കഴിഞ്ഞ ദിവസം പിണറായി മേഖലയിലെ സിപിഎം അക്രമങ്ങളുടെ ക്രൂരത നേരിട്ട് കാണുകയും പ്രദേശവാസികളില്‍ നിന്നും കേട്ടറിയുകയും ചെയ്ത ശേഷമായിരുന്നു സംഭവം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടുമെന്ന് അറിയിച്ചത്. അടുത്ത ദിവസം തന്നെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ കണ്ണൂരില്‍ സിപിഎം നടത്തി കൊണ്ടിരിക്കുന്ന ക്രൂരമായ അക്രമങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിനും ആഭ്യന്തര മന്ത്രാലയത്തിന് കമ്മീഷന്‍ നല്‍കും. മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ പോലും ഇത്തരം അക്രമങ്ങള്‍ നടക്കുന്നുവെന്നത് കമ്മീഷന്‍ വളരെ ഗൗരവത്തോടെയാണ് എടുത്തിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അക്രമങ്ങള്‍ക്കെതിരെ ഏതു തരത്തിലുളള നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുളളതെന്നതുള്‍പ്പെടെയുളള വിശദീകരണങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് ദേശീയ വനിതാ കമ്മീഷന്‍ സംസ്ഥാന സര്‍ക്കാറിന് കത്ത് കൈമാറും സ്ത്രീകളും കുട്ടികളും അക്രമിക്കപ്പെട്ടതിന്റെ നിരവധി പരാതികളാണ് ഇപ്പോള്‍ കിട്ടിയിട്ടുള്ളത്. സ്ത്രീകള്‍ക്കെതിരായ അക്രമം രാഷ്‌ട്രീയ പ്രശ്‌നമായി കാണുന്നതിന് പകരം മനുഷ്യാവകാശ പ്രശ്‌നമായും സ്ത്രീ അവകാശ പ്രശ്‌നവുമായിട്ടാണ് വനിതാ കമ്മീഷന്‍ കണക്കിലെടുത്തിരിക്കുന്നത്.

സിപിഎം അക്രമത്തെക്കുറിച്ച് ഒരാഴ്ചമുമ്പ് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു സംഘം കണ്ണൂരിലെത്തിയത്. കേരളത്തില്‍ സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് നടന്നിട്ടുള്ളതെന്നും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ നടന്ന അക്രമം മനുഷ്യത്വരഹിതവും അങ്ങേയറ്റം ഹീനവുമാണെന്നും കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്. രാഷ്‌ട്രീയപരമായ എതിര്‍പ്പ് ആശയ പ്രചാരണത്തിലൂടെയും ബാലറ്റിലൂടെയുമാണ് വേണ്ടതെന്നും കായികമായി നേരിട്ടു കൊണ്ടാവാന്‍ പാടില്ലെന്ന കമ്മീഷന്റെ അഭിപ്രായ പ്രകടനം വര്‍ഷങ്ങളായി പാര്‍ട്ടി ഗ്രാമങ്ങളില്‍ മറ്റ് പാര്‍ട്ടിക്കാരോട് സിപിഎം കാണിക്കുന്ന അസഹിഷ്ണുത തുറന്നുകാട്ടുന്നതായി.

സംസ്ഥാനത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ ഇത്തരം അക്രമങ്ങള്‍ അടിക്കടിയുണ്ടാവുന്നതില്‍ തങ്ങള്‍ക്കുളള ആശങ്കയും വനിതാ കമ്മീഷന്‍ കേന്ദ്ര സര്‍ക്കാറിനെ അറിയിക്കുമെന്നും അറിയുന്നു. ജനാധിപത്യ പ്രക്രിയയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട വ്യക്തിയെന്ന നിലയില്‍ ജനങ്ങളുടെ പ്രതിനിധിയായ മുഖ്യമന്ത്രി സ്വന്തം നാട്ടില്‍ നടന്ന അക്രമ സംഭവങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നത് ശരിയല്ലെന്നും വനിതാ കമ്മീഷന്‍ അഭിപ്രായപ്പെടുകയുണ്ടായി.

സ്ത്രീകള്‍ക്ക് നേരായ അക്രമങ്ങള്‍ക്കെതിരെ നിയമ നടപടികളെടുക്കാന്‍ അവകാശമുളള ജൂഡീഷ്യറിയ്‌ക്ക് സമാനമായ സംവിധാനം എന്ന നിലയില്‍ സംസ്ഥാന സര്‍ക്കാറിന്റെ മറുപടിക്ക് ശേഷം സിപിഎം ജില്ലയില്‍ നടത്തിക്കൊണ്ടിരിക്കുന്ന സ്ത്രീകള്‍ക്കെതിരായ അക്രമണങ്ങള്‍ക്കെതിരേയും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരേയും ദേശീയ വനിതാ കമ്മീഷന്‍ ശക്തമായ നടപടികളെടുക്കാന്‍ സര്‍ക്കാറിനോടാവശ്യപ്പെടുമെന്നാണ് സൂചന. അക്രമത്തില്‍ സര്‍വ്വവും നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം സംസ്ഥാന സര്‍ക്കാര്‍ നല്‍കേണ്ടി വരും. ദേശീയ വനിതാ കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിക്കില്ല. അതുകൊണ്ട് തന്നെ കമ്മീഷന്റെ തുടര്‍ നടപടികളുമായി സിപിഎമ്മിനും എല്‍ഡിഎഫ് സര്‍ക്കാറിനും മുന്നോട്ടുപോകുകതന്നെ വേണ്ടിവരും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

Kerala

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

India

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

Astrology

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

Astrology

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.