കണ്ണൂര്‍: സംസ്ഥാനത്ത് കെട്ടിടം വാടകയ്‌ക്ക് എടുത്ത് സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന വാടക കുടിയാന്മാരെ വ്യാപകമായി കുടിയൊഴിപ്പിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വാടകക്കാരുടെ സംരക്ഷണം ഉറപ്പുവരുത്തിക്കൊണ്ട് കുടിയൊഴിപ്പിക്കലിനെതിരെ ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന് കേരള ബില്‍ഡിംഗ് റെന്റ് ഹോള്‍ഡേര്‍സ് അസോസിയേഷന്‍ സംസ്ഥാന കമ്മറ്റി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡണ്ട് സുഭാഷ് അയ്യോത്ത് അധ്യക്ഷത വഹിച്ച യോഗത്തില്‍ എം.പ്രമോദ്, കേബീയാര്‍ കണ്ണൂര്‍, സിയാദ് എം.കെ., കെ.പി.അശോകന്‍ മാസ്റ്റര്‍, സി.വി.ശിവാനന്ദന്‍, മധു ആനന്ദന്‍ കാരക്കാട്ട്, കെ.ദയാഹരി, പി.അബ്ദുള്‍ ജലീല്‍ എന്നിവര്‍ സംസാരിച്ചു.
















