കണ്ണൂര്‍: അന്താരാഷ്‌ട്ര യോഗദിനത്തിനു മുന്നോടിയായി യോഗയുടെ കാലിക പ്രസക്തി പ്രദര്‍ശിപ്പിക്കാനും പ്രചരിപ്പിക്കാനും ആര്‍ട്ടോഫ് ലിവിംഗ് യോഗാദിന കര്‍ട്ടന്‍ റൈസര്‍ ഡേ നടത്തി.
ദേശീയതലത്തിലും രാജ്യാന്തരതലത്തിലും യോഗാദിനത്തിനു മുന്നോടിയായി ഇന്നലെ കര്‍ട്ടന്‍ റൈസര്‍ പ്രോഗ്രാം എല്ലാ ടൈം സോണിലും നടത്തി.
കണ്ണൂര്‍ തളാപ്പ് സംഗീതകലാക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടന്ന യോഗാദിന പരിശീലന പ്രചാരണ പരിപാടി സ്വാമി പ്രശാന്ത് ലാല്‍ ഉദ്ഘാടനം ചെയ്തു. ഉണ്ണികൃഷ്ണന്‍, പാവനാനന്ദന്‍, മധുസൂദനന്‍, രഞ്ജിത്ത്, മിനി മനോജ് എന്നിവര്‍ സംസാരിച്ചു.
കേന്ദ്ര ആയുഷ് വകുപ്പിന്റെ ദേശീയതലത്തില്‍ സംഘടിപ്പിക്കുന്ന സൗജന്യ യോഗാദിന പരിശീലന പരിപാടിയില്‍ ആര്‍ട്ട് ഓഫ് ലിവിംഗ് സജീവ പങ്കാളിയാണ്. ഈ പരിപാടിയില്‍ പങ്കെടുക്കാനും സംഘടിപ്പിക്കാനും താല്പര്യമുള്ളവര്‍ ബന്ധപ്പെടുക. 9388702020, 9496451895
















