കാട്ടാമ്പള്ളി: രാജ്യത്തിന്റെ സമഗ്ര പുരോഗതി മാനവ വിഭവശേഷിയിലൂടെ മാത്രമേ യാഥാര്‍ത്ഥ്യമാകുകയുള്ളൂ എന്ന് ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍ പ്രസ്താവിച്ചു. ഗ്രാമങ്ങളില്‍ ജീവിക്കുന്ന സാധാരണക്കാര്‍ക്ക് തൊഴില്‍ രംഗത്ത് പ്രാഗത്ഭ്യം ഉണ്ടാക്കാനും അതുവഴി രാജ്യത്തിന്റെ വളര്‍ച്ച ഉറപ്പാക്കാനും നമുക്ക് കഴിയേണ്ടതുണ്ട്. തൊഴില്‍ പരിശീലനത്തിലൂടെയും സ്‌കില്‍ ഡവലപ്‌മെന്റ് പ്രോഗ്രാമിലൂടെയും സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍, വിദ്യാഭ്യാസ ഏജന്‍സികള്‍ ചെയ്യുന്ന സംരഭങ്ങള്‍ ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ കീഴിലുള്ള ജന്‍ ശിക്ഷണ്‍ സന്‍ സ്ഥാന്‍, കണ്ണൂരും എംഎപി കാട്ടാമ്പള്ളിയും സംയുക്തമായി സംഘടിക്കുന്ന വൊക്കേഷണല്‍ ട്രെയ്‌നിങ്ങ്-സ്‌കില്‍ ഡവലപ്‌മെന്റ് സെന്റര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാട്ടാമ്പള്ളി എംഎപിയില്‍ നടന്ന പ്രോഗ്രാമില്‍ ജെഎസ്എസ് ജില്ലാ ചെയര്‍ മാന്‍ രഞ്ജിത്ത് സര്‍ക്കാര്‍ അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ ഡയറക്ടര്‍ രാധാമോഹന്‍ പി.കെ.പദ്ധതി വിശദീകരിച്ചു. സജി കെ.വി, അജയകുമാര്‍, പി.മഹ്മൂദ്, ഷറഫുദ്ദീന്‍, കെ.അബ്ദുസലാം, പി.രാജമണി, ഡോ.ജലീല്‍ ദാരിമി, അഹ്മദ് പി.സിറാജ് തുടങ്ങിയവര്‍ സംബന്ധിച്ചു.
















