മയ്യില്‍: ഇടൂഴി ഇല്ലം ആയുര്‍വേദഫൗണ്ടേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ അന്തര്‍ദേശീയയോഗാദിനാചരണത്തിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്കും വിദ്യര്‍ത്ഥികള്‍ക്കുമായി പ്രബന്ധമത്സരം സംഘടിപ്പിക്കുന്നു. വിഷയം ‘യോഗയും പൊതുജനാരോഗ്യവും’ അഞ്ച് പുറത്തില്‍ കവിയാതെയുള്ള പ്രബന്ധം (മലയാളം) 18 നുള്ളില്‍ മയ്യില്‍ ഇടൂഴി ഇല്ലം ആയുര്‍വേദഫൗണ്ടേഷന്‍ ഓഫീസിലോ ശിളീ.ശീേീ്വവശ@ഴാമശഹ.രീാ എന്ന ഈ മെയില്‍ അഡ്രസ്സിലോ അയക്കേണ്ടതാണ്. 21ന് അന്താരാഷ്‌ട്രയോഗ ദിനാചരണദിനത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങില്‍ മികച്ച പ്രബന്ധത്തിനുള്ള പുരസ്‌കാരം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9446374119 എന്ന നമ്പരില്‍ ബന്ധപ്പെടണം.
















