കണ്ണൂര്‍: കണ്ണൂര്‍ മൈതാനപ്പള്ളിയില്‍ കടല്‍ക്ഷോഭം. നിരവധി വീട്ടുകാര്‍ ദുരിതത്തില്‍. കഴിഞ്ഞ കുറെ ദിവസമായി തുടരുന്ന കടല്‍ക്ഷോഭം കാരണം കടല്‍വെള്ളം വീടിനകത്ത് വരെ എത്തുകയാണ്. ഈ ഭാഗത്ത് പുലിമുട്ട് നിര്‍മാണം എന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെപഴക്കമുണ്ട്. മാപ്പിളബേ വികസനം മൈതാനപ്പള്ളി ഭാഗം വരെ നീട്ടിയാല്‍ ഈ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സാധിക്കും. പ്രശ്‌നത്തിന് ശാശ്വതപരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പ്രദേശവാസികളുടെ ദുരിതം പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് സ്ഥലം സന്ദര്‍ശിച്ച തുറമുഖ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു.
















