തുറവൂര്‍: ദേശീയ പാതയോരത്ത് വൈദ്യുത കമ്പികള്‍ക്ക് സമീപം അപകടഭീഷണി ഉയര്‍ത്തി വന്‍മരം. താലൂക്കാശുപത്രിക്കു മുന്നില്‍ ദേശീയപാതയ്‌ക്കു കിഴക്കുഭാഗത്താണ് മരം നില്‍ക്കുന്നത്. പാതയിലേക്ക് ചാഞ്ഞ് നില്‍ക്കുന്ന മരത്തിന്റെ ശിഖരങ്ങള്‍ക്കിടയിലൂടെ പോയിട്ടുള്ള ലൈന്‍കമ്പികള്‍ സമീപത്തെ വ്യാപാരികള്‍ക്കും കാല്‍ യാത്രക്കാരടക്കമുള്ളവര്‍ക്കും ഭീഷണിയാണ്. വൈദ്യുതകമ്പികള്‍ മഴയും കാറ്റും ശക്തമാകുമ്പോള്‍ തമ്മിലുരഞ്ഞ് തീ ചിതറുന്നത് പരിസരവാസികളെ ഭീതിയിലാക്കുന്നു.
ടച്ചിങ്ങുകള്‍ വെട്ടി നീക്കുന്ന സമയത്തും അപകട ഭീഷണി ഉയര്‍ത്തുന്ന മരമോ ശിഖരങ്ങളോ നീക്കം ചെയ്യാന്‍ തയാറാകുന്നില്ലെന്നാണ് പരിസരവാസികളുടെ ആക്ഷേപം. അധികൃതര്‍ക്ക് പലതവണ പരാതി വല്‍കിയിട്ടും നടപടിയില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
















