തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ലിഫ് ഹൗസിലേക്ക് താമസം മാറി. രാവിലെ ഒന്‍പതരയോടെ കുടുംബസമേതമാണ് അദ്ദേഹം ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്കു മാറിയത്. അധികാര മേറ്റെടുത്ത് 17 ദിവസമായിട്ടും എകെജി സെന്ററിന് സമീപമുള്ള ചിന്ത ഫ്‌ളാറ്റില്‍ താമിസിക്കുകയായിരുന്നു പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ താമസ മാറ്റം കണക്കിലെടുത്ത് ക്ലിഫ് ഹൗസിന്റെ അറ്റകുറ്റ പണികള്‍ നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു.
















