ഹരിപ്പാട്: തോരാതെ പെയ്യുന്ന ശക്തമായ മഴയെത്തുടര്‍ന്ന് കാര്‍ത്തികപ്പള്ളി താലൂക്കിന്റെ വിവിധ പഞ്ചായത്തുകളില്‍ അഞ്ച് വീടുകള്‍ക്ക് ഭാഗീകമായി കേടുപാടുകള്‍ സംഭവിച്ചു. മറ്റ് നിരവധി വീടുകള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്. മുതുകുളം കറുകച്ചിറയില്‍ അമ്മിണി, ചൂളത്തെരുവ് ഇരുഞ്ചിറയില്‍ ഓമനക്കുട്ടന്‍, കായംകുളം കുറ്റിയില്‍ സുധ, ആറാട്ടുപുഴ രാമഞ്ചരി കണ്ണങ്കരയത്ത് ദിവാകരന്‍, പള്ളിപ്പാട് അകംകുടി പുന്നൂര്‍ കോളനിയില്‍ രാധാമണി എന്നിവരുടെ വീടുകളാണ് ഭാഗികമായി തകര്‍ന്നത്.
















