ചേര്‍ത്തല: ലോട്ടറി തൊഴിലാളിയേയും ഭാര്യയേയും മര്‍ദ്ദിച്ചതായി പരാതി. വയലാര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡ് പുത്തന്‍വീട് ബൈജുവിനെയും ഭാര്യ സന്ധ്യയേയും മര്‍ദ്ദിച്ചതായി കാട്ടി ചേര്‍ത്തല ഡിവൈഎസ്പിക്കാണ് പരാതി നല്‍കിയത്. കഴിഞ്ഞ അഞ്ചിന് രാത്രി ഒന്‍പത് മണിയോടെ വീട്ടില്‍ ഇരിക്കുകയായിരുന്ന ബൈജുവിനെ മൂന്നംഗ സംഘം വിളിച്ച് പുറത്തിറക്കി മര്‍ദ്ദിച്ചതായാണ് പരാതി. മര്‍ദ്ദിക്കുന്നതിനിടെ തടസം നിന്ന ഭാര്യ സന്ധ്യയെ അടിയറ്റിന് ചവിട്ടി പരിക്കേല്‍പ്പിച്ചു. പ്രസവിച്ച് 113 ദിവസം മാത്രം കഴിഞ്ഞ് വീട്ടില്‍ കഴിയുകയാണ് സന്ധ്യ. മര്‍ദ്ദനത്തില്‍ മൂക്കിന് പരിക്കേറ്റ ബൈജുവും ഭാര്യയും ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. വഴിത്തര്‍ക്കത്തിന്റെ പേരിലാണ് മര്‍ദ്ദനമെന്നാണ് പോലീസ് പറയുന്നത്. ചേര്‍ത്തല പൊലീസ് കേസെടുത്തു.
















