കല്ല്യാശ്ശേരി: കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാമിഷന്‍ വികസന വിദ്യാകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന പത്താംതരം തുല്യതാ 11-ാം ബാച്ചിലേക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പത്താംതരം തോറ്റവര്‍ക്കും ഏഴാംതരം പാസായ 17 വയസ്സ് പൂര്‍ത്തിയായവര്‍ക്കും അപേക്ഷിക്കാം. എസ്‌സി/എസ്ടി വിഭാഗങ്ങള്‍ക്ക് കോഴ്‌സ് ഫീസ് സൗജന്യമാണ്. താത്പര്യമുള്ളവര്‍ കല്ല്യാശ്ശേരി കെ.വി മന്ദിരത്തിന് സമീപമുള്ള സാക്ഷരതാമിഷന്‍ ഓഫീസുമായി ബന്ധപ്പെടണം: ഫോണ്‍: 9947157068.
















