കണ്ണൂര്‍: മെഡിക്കല്‍/എഞ്ചിനിയറിംഗ് പരീക്ഷകളെഴുതി കാത്തിരിക്കുന്നവര്‍ക്കായി കരിയര്‍ ഗൈഡന്‍സ് രംഗത്തെ പ്രമുഖ സ്ഥാപനമായ കരിയര്‍ ഗുരു വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി സൗജന്യ സെമിനാര്‍ സംഘടിപ്പിക്കുന്നു. എം.എസ്.ജലീല്‍ നയിക്കുന്ന ക്ലാസ് 15ന് രാവിലെ പത്തിന് കണ്ണൂര്‍ പോലീസ് ഓഡിറ്റോറിയത്തില്‍ നടക്കും. കേരള മെഡിക്കല്‍/എഞ്ചിനിയറിംഗ്, അഖിലേന്ത്യാ മെഡിക്കല്‍, എയിംസ്, ജിപ്‌മെര്‍, ജീ മെയിന്‍, ജീ അഡ്വാന്‍സ്ഡ് കുസാറ്റ് തുടങ്ങിയ പ്രധാന പ്രവേശന പരീക്ഷകള്‍ എഴുതി പ്രവേശനം കാത്തിരിക്കുന്നവര്‍ക്കാണ് ഗൈഡന്‍സ് പ്രോഗ്രാം സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. സെമിനാറില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. ബന്ധപ്പെടേണ്ട നമ്പര്‍ 8606119992/93/96. അലി അക്ബര്‍ , അക്വിബ് ജാവേദ് പങ്കെടുത്തു എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
















