മട്ടന്നൂര്‍: പെണ്‍കുട്ടിയുടെ തിരോധനത്തെത്തുടര്‍ന്ന് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. മട്ടന്നൂര്‍ പൊലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയിലെ മുട്ടന്നൂര്‍ പുതുക്കുളങ്ങര വീട്ടില്‍ ശ്യാമളയുടെ മകള്‍ പി.കെ. സൗമ്യ(26)യെ ഇക്കഴിഞ്ഞ മാര്‍ച്ച് 4മുതലാണ് കാണാതായത്.രാത്രി 8.30ന് മുട്ടന്നൂരിലെ വീട്ടില്‍ നിന്ന് കണ്ണൂരില്‍ ജോലി സ്ഥലത്തേക്ക് പോയ സൗമ്യ പിന്നീട് വീട്ടിലേക്ക് തിരിച്ചുവരാതിരിക്കുകയായിരുന്നു. പെണ്‍കുട്ടിയെ കണ്ടെത്തുന്നവര്‍ മട്ടന്നൂര്‍ സി.ഐ യുടെ 9497 987 210 ലോ മട്ടന്നൂര്‍ എസ്.ഐ യുടെ 9497 980 866 നമ്പറിലോ ബന്ധപ്പെടണമെന്ന് മട്ടന്നൂര്‍ പൊലീസ് അറിയിച്ചു.
















