മാഹി: പോണ്ടിച്ചേരി സര്‍വ്വകലാശാല മാഹി സെന്റര്‍ നടത്തുന്ന വിവിധ തൊഴിലധിഷ്ടിച ഡിഗ്രി കോഴ്‌സുകളിലേക്ക് ഈ വര്‍ഷം അപേക്ഷിക്കാനുള്ള അവസാന തീയ്യതി 25 വരെ നീട്ടി. മൂന്നു വര്‍ഷത്തെ ഡിഗ്രി കോഴ്‌സുകളായ ജേര്‍ണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍സ്, ഫാഷന്‍ ടെക്‌നോളജി, ടൂറിസം ആന്റ് സര്‍വീസ് ഇന്റസ്ട്രി, റേഡിയോഗ്രാഫി ആന്റ് ഇമേജിങ്ങ് ടെക്‌നോളജി എന്നിവക്കാണ് അപേക്ഷ ക്ഷണിച്ചത്. പ്ലസു ടു ആണ് അടിസ്ഥാന യോഗ്യത. മാഹിയിലുള്ളവര്‍ക്ക് പുറമേ കേരളീയര്‍ക്കും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ 0490 2332622 എന്ന നമ്പറില്‍ ബന്ധപ്പെട്ടാല്‍ ലഭിക്കും.
















