കണ്ണൂര്‍: ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യാ സെന്‍ട്രല്‍ കമ്മറ്റി എസ്എസ്എല്‍സി, പ്ലസ് ടു, സിബിഎസ്ഇ പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ കര്‍ഷകരുടെ മക്കള്‍ക്ക് പ്രശംസാപത്രവും പുരസ്‌കാരവും നല്‍കി ആദരിക്കുന്നു. 10 സെന്റ് മുതല്‍ അഞ്ചേക്ര വരെയുള്ള കര്‍ഷകരുടെ മക്കള്‍ക്കാണ് പുരസ്‌കാരം നല്‍കുന്നത്. എസ്എസ്എല്‍സി, പ്ലസ് ടു, സിബിഎസ്ഇ സര്‍ട്ടിഫിക്കറ്റ് ഗസറ്റഡ് ഓഫീസര്‍ അറ്റസ്റ്റ് ചെയ്ത കോപ്പി, കര്‍ഷകനാണെന്ന് തെളിയിക്കുന്ന ത്രിതല പഞ്ചായത്ത് മെമ്പറുടെ സാക്ഷ്യപത്രം, രക്ഷിതാവിന്റെ അപേക്ഷ, അഞ്ച് രൂപ മടക്കക്കവര്‍ സഹിതം 24 ന് 5 മണിക്ക് മുമ്പായി കോണ്‍വീനര്‍ , എഫ്എഒഐ, സന്തോഷ് പെരവച്ചേരി, കോട്ടൂര്‍ പിഒ, നടുവണ്ണൂര്‍ എന്ന വിലാസത്തില്‍ അയക്കണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
















