കണ്ണൂര്‍: പുതിയ കാലഘട്ടത്തിന്റെ ട്രെന്‍ഡായി മാറിയ വിഷ്വല്‍ ഇഫക്ട്‌സ് (വി.എഫ്.എക്‌സ്) ആന്റ് ആനിമേഷന്‍ മേഖലയില്‍ വര്‍ദ്ധിച്ചുവരുന്ന തൊഴിലവസരങ്ങള്‍ മുതലെടുക്കുന്നതിനായി യുവജനങ്ങളെ ബോധവാന്മാരാക്കുന്നതിന് റിലയന്‍സ് എജുക്കേഷന്‍ കണ്ണൂരില്‍ സൗജന്യ ശില്പശാലയൊരുക്കുന്നു. ഇതുമായി ബന്ധപ്പെട്ട വിവിധ ടെക്‌നോളജികളെ പ്രതിപാദിക്കുന്ന ശില്പശാല 11ന് രാവിലെ 10 മണി മുതല്‍ 1 മണി വരെ നടക്കും. കണ്ണൂര്‍ പള്ളിയാംമൂല ജംഗ്ഷനിലെ കൃഷ്ണാ ബീച്ച് റിസോര്‍ട്ടില്‍ സ്ഥിതി ചെയ്യുന്ന സി.വി.ആര്‍ സെന്റര്‍ ഓഫ് എക്‌സലന്‍സിലാണ് ശില്പശാല. വി.എഫ്.എക്‌സ് ആനിമേഷന്‍ മേഖലയില്‍ കേരളത്തിലെ ആദ്യത്തേതും റിലയന്‍സ് എജുക്കേഷന്റെ നേതൃത്വത്തിലുള്ള ഒരേയൊരു സെന്ററുമാണ് കണ്ണൂരിലേത്. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ജൂണ്‍ 10ന് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യണം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 9072325323 / 9072324323.
















