മനഃശക്തിയില്ലാത്ത ഇന്നത്തെ തലമുറയ്ക്ക് പകരം ആധ്യാത്മിക ശക്തി കൊണ്ട് മനോബലം ഉള്ള തലമുറയെ നമുക്കു സൃഷ്ടിക്കാം. അങ്ങനെനമുക്കേവര്ക്കും വരും തലമുറക്കാരെ മനസ്സിന് ധൈര്യം ഉള്ളവരാക്കിത്തീര്ക്കാം. ഉള്ളില്‍ മൂല്യം, ശക്തി എന്നിവ ഉണ്ടെങ്കില്‍ ഇവര്‍ക്ക് ജീവിക്കാന്‍ കരുത്തുണ്ടാവും.
ഈ മൂല്യം, ഈ കരുത്ത് വരുന്ന തലമുറയ്ക്കെങ്കിലും പകര്ന്നുനല്കാനാണ് അമ്മ ശ്രമിക്കുന്നത്. മൂല്യം ഉണ്ടെങ്കില്‍ അവര്‍ക്ക് ഏതു പ്രതിസന്ധിയെയും അതിജീവിക്കാന്‍ കഴിയും. ഇതിനുവേണ്ടി നമുക്ക് ഒരുമിച്ചു പ്രയത്നിക്കാം. നിത്യേന ജീവിത്തിലെ ചെറിയ പങ്ക് ഈശ്വരഭജനത്തിന് നീക്കിവക്കുന്നത് ഇതിന് ഒരു പരിധിവരെ പരിഹാരമാണ്.
മറ്റുള്ളവരുടെ വേദനയെ നമ്മുടേതാക്കികരുതുന്ന നല്ലനല്ല പവൃത്തികള്‍ നമ്മുടെ ചുറ്റിലും കാണുന്നതില്‍നിന്നും നാം ധാരാളം പാഠങ്ങള്‍ പഠിക്കുകതന്നെവേണ്ടിയിരിക്കുന്നു. ജഗദീശ്വരന് ഈ നിരാലംബരെ കരുത്തുണ്ടായിത്തീരാന് അനുഗ്രഹിക്കട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: