യുദ്ധം നീണ്ടുപോകുന്നതല്ലാതെ രാവണനെ വധിക്കാന്‍ സാധിക്കുന്നില്ല. രാവണന് വെറും നിസ്സാര രാക്ഷസനല്ല. പതിനായിരം വര്‍ഷത്തെ തപോബലവും, ബ്രഹ്മാവില്‍നിന്ന് വരപ്രസാദവും ലഭിച്ചയാളാണ്. ശിവപ്രീതി സമ്പാദിച്ച് ചന്ദ്രഹാസം നേടിയിട്ടുണ്ട്.
ഒരു സാധാരണ മനുഷ്യന് വിചാരിച്ചാല്‍ രാവണനെ കൊല്ലാനും കഴിയില്ല. അതിനുവേണ്ടി ഭൂമിയിലവതരിച്ച രാമന് വിശ്വാമിത്രന് തന്റെ വിശിഷ്ടായുധങ്ങളൊക്കെ നല്കി. പരശുരാമന് തപോബലം നല്കി മഹര്‍ഷിമാരും ദേവേന്ദ്രനും വിശിഷ്ടായുധങ്ങള്‍ സമ്മാനിച്ചു. അത്രി, ഭരദ്വാജന് തുടങ്ങിയവരുടെ അനുഗ്രഹാശിസ്സുകള്‍ ലഭിച്ചു.
ശരഭംഗന്റെ തപോബലം മുഴുവന്‍ രാമന് സമര്‍പ്പിച്ചു. എന്നിട്ടും രാവണനെ വധിക്കാന്‍ സാധിക്കുന്നില്ല. മായയുടെ പിടിയില്‍പ്പെട്ട് ലൗകികസുഖഭോഗങ്ങളില്‍ മുഴുകിക്കഴിയുന്നവര്‍ക്ക് മോചനം നല്‍കാമെന്ന് ഭഗവാന് വിഷ്ണു വിചാരിച്ചാലും പ്രയാസപ്പെടും എന്നാണ് ഇതിന്റെ അര്‍ത്ഥം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: