Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അപകടത്തിന് മുന്നിലെ നിസ്സംഗത മാറണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2016, 08:53 pm IST
in Vicharam

പ്രബുദ്ധകേരളമെന്ന അഭിമാനത്തിന്റെ പിന്നില്‍ ഞെളിഞ്ഞിരിക്കുന്നവര്‍ക്ക് നേരെ ചാട്ടുളിപോലെ വരുന്ന ചോദ്യങ്ങള്‍ അനവധിയാണ്. കേരളത്തിന്റെ മനസ്സാക്ഷിയെ പോലും ഞെട്ടിക്കുന്ന സംഭവഗതികളില്‍ ഏറ്റവും ഒടുവിലത്തേതാണ്്കഴിഞ്ഞ ദിവസം തിരക്കേറിയ നഗരത്തില്‍ നടന്നത്. ഹതഭാഗ്യനായ ഒരു ചെറുപ്പക്കാരന് കൈത്താങ്ങ് നല്‍കാന്‍ യഥാസമയം വേണ്ട സഹായം കിട്ടാഞ്ഞതിനാല്‍ ഇങ്ങിനിവരാത്തവണ്ണം അയാള്‍ ജീവിതത്തിന്റെ മഹാ നാടകവേദിയില്‍ നിന്ന് മറഞ്ഞു.

കോഴിക്കോട് മാവൂര്‍ റോഡിലെ മരണക്കുഴിയില്‍ സ്‌കൂട്ടര്‍ വീണ് തെറിച്ച് ബസ്സിനടിയില്‍പ്പെട്ടാണ് 35 കാരനായ ടി.പി. ബോബി മരണമടഞ്ഞത്. അതില്‍ ഏറ്റവും ദുഃഖകരവും ക്രൂരവുമായ സംഭവഗതിയായിരുന്നു ചോരയൊലിച്ച് പിടഞ്ഞുകൊണ്ടിരിക്കുന്ന അയാളെ എത്രയും പെട്ടെന്ന് ആശുപത്രിയില്‍ കൊണ്ടുപോകാന്‍ കഴിയാതിരുന്നത്. രാവിലെ പത്തുമണിക്കാണ് അപകടമുണ്ടായത്. കുഴിയില്‍ വീണ് തെറിച്ചുവീണ ബോബിയുടെ ശരീരത്തിലൂടെ പിറകില്‍ വന്ന ബസ് കയറിയിറങ്ങുകയായിരുന്നു. ബസ് ജീവനക്കാര്‍ ഉടന്‍ തന്നെ ഓടി രക്ഷപ്പെട്ടു.

തൊട്ടടുത്ത കടയില്‍ നിന്നുള്ളവര്‍ ഓടിയെത്തി ബോബിയെ ആശുപത്രിയില്‍ എത്തിക്കാന്‍ വാഹനം തിരഞ്ഞെങ്കിലും കിട്ടിയില്ല. പതിനഞ്ചു മിനുട്ടിലധികം, നിരന്തരം വാഹനം പോകുന്ന റോഡില്‍ ജീവനുവേണ്ടി കേണുകിടന്നു ആ ചെറുപ്പക്കാരന്‍. വാഹനത്തില്‍ പോകുന്നവര്‍ സംഭവംകണ്ട് വണ്ടി നിര്‍ത്താനോ ഇറങ്ങിവന്ന് രക്ഷിക്കാനോ ശ്രമിച്ചില്ല. തികച്ചും നിര്‍വികാരമായ ഒരവസ്ഥ. അതിന്റെ ആത്യന്തിക ഫലം കുടുംബത്തിന് താങ്ങും തണലുമാകേണ്ടിയിരുന്ന യുവാവ് എന്നെന്നേക്കുമായി വിടവാങ്ങി. ആധുനിക സമൂഹം വളരെയേറെ പുരോഗതി കൈവരിക്കുകയും പലതും വെട്ടിപ്പിടിക്കുകയും ചെയ്തിട്ടുണ്ട്. ഓരോ ദിവസവും പുതുപുതു പരീക്ഷണങ്ങളും കണ്ടുപിടിത്തങ്ങളും നടക്കുന്നു. മനുഷ്യായുസ്സ് കൂട്ടാനുള്ള പരിശ്രമങ്ങളും ആരോഗ്യ കാര്യത്തില്‍ നിഷ്‌കര്‍ഷ പുലര്‍ത്താനുള്ള പുതുമാര്‍ഗ്ഗങ്ങളും ഉണ്ടാവുന്നു. എന്നാല്‍ മാനവികതയെന്ന വികാരം നിമിഷംതോറും കൈമോശം വരികയാണ്. സ്വാര്‍ത്ഥതയുടെ ദന്തഗോപുരങ്ങളില്‍ വാഴാനാണ് സമൂഹത്തിന് ഇന്ന് ഏറെ താല്‍പ്പര്യം.

നടുറോഡില്‍ ചോരയൊലിപ്പിച്ചു കിടക്കുന്നയാളെ എങ്ങനെയെങ്കിലും രക്ഷിക്കണമെന്ന വികാരത്തിന് സ്ഥാനം കിട്ടാതാവുന്നു. നാടകം കാണുന്ന രസത്തോടെ വാഹനങ്ങളില്‍ പോകുന്നവര്‍ ഒന്ന് നോക്കി ശരവേഗത്തില്‍ കുതിക്കുന്നു. ഈ സംഭവത്തിലെ ഒന്നാം പ്രതി അധികൃതരും പിന്നീട് സമൂഹവുമാണ്. നാടുനീളെ പല പേരില്‍ റോഡ് വെട്ടിപ്പൊളിക്കാന്‍ ഉത്തരവു നല്‍കുന്ന അധികൃതര്‍ അത് പൂര്‍വാവസ്ഥയില്‍ ആക്കിയിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നില്ല. ജീവന് ഭീഷണിയായി എത്രയോ കുഴികള്‍ മുഖ്യപാതകളില്‍ വാപിളര്‍ത്തി നില്‍പ്പുണ്ട്. ഇവിടെയൊക്കെ ആരുടെയെങ്കിലും ചോരവീണാലേ അധികൃതര്‍ക്ക് അനക്കമുണ്ടാവൂ എന്ന അവസ്ഥ സമൂഹത്തിന് വന്‍ ഭീഷണിയാണ്. കോഴിക്കോട് മാവൂര്‍ റോഡില്‍ മാത്രം ഇത്തരം കുഴികളുണ്ടാക്കിയ അപകടത്തില്‍ ഡസനിലേറെ മനുഷ്യര്‍ക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട്.

ബോബിയുടെ മരണം സംഭവിച്ച ഉടനെ രംഗത്തെത്തിയ പോലീസും അധികൃതരും പെട്ടെന്ന് തന്നെ ആ കുഴി മുടുകയുണ്ടായി. ഈ ശ്രദ്ധ നേരത്തെ ഉണ്ടായിരുന്നെങ്കില്‍ ഒരു കുടുംബത്തിന്റെ അസ്തിവാരം തകരില്ലായിരുന്നു. സലാലയില്‍ ജോലി ചെയ്യുന്ന ബോബിയുടെ വിവാഹം കഴിഞ്ഞിട്ട് രണ്ടാഴ്ചയാവുന്നതേയുള്ളു. അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ കുറ്റകരമായ അനാസ്ഥയാണ് ദുരന്തത്തിന് വഴിവച്ചത്. അതിനൊപ്പം സമൂഹത്തിന്റെ നിസ്സംഗതയും കൂടിയായപ്പോള്‍ ചിത്രം പൂര്‍ണമായി. പല ആവശ്യങ്ങള്‍ക്കും വേണ്ടി റോഡ് വെട്ടിപ്പൊളിക്കാന്‍ അധികൃതര്‍ അനുവാദം നല്‍കുമ്പോള്‍ അത് താറുമാറാക്കാനുള്ള അവസരമൊരുക്കുകയാണ് എന്ന് ചൂണ്ടിക്കാട്ടേണ്ടി വരും. ആവശ്യത്തിനുശേഷം ബന്ധപ്പെട്ടവര്‍ അത് പൂര്‍വ്വാവസ്ഥയിലാക്കാതെ വരുമ്പോള്‍ ദുരന്തമുണ്ടാവുന്നു.

കാലാകാലമായി ഇത് തുടരുകയാണ്. ഏതുഭരണം നിലവില്‍ വന്നാലും ഇതിന് മാത്രം മാറ്റമില്ല. ദുരിതം മുഴുവന്‍ അനുഭവിക്കാന്‍ ജനങ്ങള്‍ വിധിക്കപ്പെടുകയാണ്. ജാഗ്രതയാണ് അപകടത്തിന് തടയിടുന്നതെന്ന പ്രാഥമിക തിരിച്ചറിവിലേക്ക് എത്താത്തതാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണം. അതോടൊപ്പം സമൂഹത്തിന്റെ കൈത്താങ്ങും ഇല്ലാതെ വരുന്നു. തെരുവുനായ്‌ക്കള്‍ക്കുവേണ്ടി പല സംഘടനകളും മുറവിളികൂട്ടി രംഗത്തെത്താറുണ്ട്. എന്നാല്‍ മനുഷ്യജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തിന് അത്തരമൊരു നീക്കം കാണാറില്ല. ഓരോ ദുരന്തവും അനേകം കുടുംബങ്ങളെ തോരാക്കണ്ണിരീലേക്ക് തള്ളിവിടുന്നത് അവസാനിപ്പിക്കാന്‍ ശക്തമായ ഇടപെടല്‍ ആവശ്യമാണ്. ഭരണകൂടം അതിന് മുന്തിയ പരിഗണന തന്നെ നല്‍കണമെന്നാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശിവന്റെ കുടീരമാണ് എവറസ്റ്റ് കൊടുമുടി ….മരിച്ചയാളുടെ മൃതദേഹം ശിവന്റെ ആ സവിധത്തില്‍ വിട്ട് കുടുംബം

India

അസമിലെ പ്രശസ്തമായ കാമാഖ്യ ക്ഷേത്രം;കാമാഖ്യ എന്നാൽ സർവ അഭീഷ്ഠങ്ങളും സാധിച്ചു കൊടുക്കുന്ന ഭഗവതി

Kerala

അ​ബ്‍​ദു​ൽ റ​ഹീം ജ​യി​ൽ മോ​ചി​ത​നാ​യി ഇ​ന്ന് നാ​ട്ടി​ലെ​ത്തും

Kerala

മിണ്ടാതെ, ഉരിയാടാതെ മൗനി സതീശന്‍; ഇനി മുസ്ലിംലീഗിന്റെ പച്ചക്കൊടി കണ്ടാലേ സതീശന്‍ പ്രതികരിക്കൂ എന്ന് പരിഹാസം

Kerala

പിണറായിയുടെ വീട്ടിലെ റെയ്ഡിന് പിന്നില്‍ രാഹുല്‍ ഗാന്ധിയെന്ന് അശോകൻ ചരുവില്‍

പുതിയ വാര്‍ത്തകള്‍

കേരളാ പൊലീസില്‍ മുസ്ലിം ലീഗ് ഇടപെട്ടോ? ഇഡിയെ സിപിഎം ഗുണ്ടകള്‍ തല്ലിക്കോട്ടെ എന്ന നിലപാടില്‍ കമാ എന്ന അക്ഷരം മിണ്ടാതെ പൊലീസ്

ഇവരെ കൊല്ലെടാ…എന്ന് ആക്രോശം, ഇഡിയെ ആക്രമിച്ച കേസില്‍ 300 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ആഗോളതലത്തില്‍ തന്നെ ഏറ്റവും വേഗത്തില്‍ വളരുന്ന ശതകോടീശ്വരന്മാരുടെ രാജ്യമായി ഇന്ത്യ;ഇക്കാര്യത്തില്‍ യുഎസിനെയും ചൈനയെയും പിന്തുള്ളും

തൃണമൂല്‍ നേതാവ് അജിത് സാഹയും സഹോദരന്‍ സുജിത് സാഹയും അറസ്റ്റില്‍; 27 ലക്ഷം പിടിച്ചു

ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന് 6 മാസം തടവ്, വിധി സിംഗപൂരിലെ കോടതിയുടേത്

സ്കൂൾ ബസ് ഡ്രൈവർമാർക്കും ഹെൽപ്പർമാർക്കും ക്ലാസ് നൽകി പോലീസ്

സ്ഥാനമൊഴിയും മുൻപ് ക്ഷേത്രഫണ്ടിൽ നിന്ന് സ്റ്റാലിൻ വക മാറ്റിയത് 2,700 കോടി ;  നൽകിയത് ആദായനികുതി നിയമങ്ങൾ ആവർത്തിച്ച് ലംഘിച്ച എൻ‌പി‌എഫ്‌സിയ്‌ക്ക്

ഒമാനിൽ ഡ്രോൺ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു

ഒമാൻ: ഖനന മേഖലയിലെ തൊഴിലാളി പദവികളിൽ പ്രൊഫഷണൽ ലൈസൻസുകൾ നിർബന്ധമാക്കുന്നു

വൈഭവ് സൂര്യവംശിക്ക് ലോകറെക്കോര്‍ഡ്; ഒരു ടി20 ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന താരം; രാജസ്ഥാന്‍ റോയല്‍സിന് ജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.