Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മഹാരാജാവിന്റെ ക്ഷമാപണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2016, 08:10 pm IST
inSamskriti

അവരോട് രാജാവ് വിനയാന്വിതനായി പറഞ്ഞു: ‘അവിടുന്ന് ഈ രാജ്യം തന്നെ സ്വീകരിച്ചാലും. ഞാന്‍ സേനാപതിയായി കഴിഞ്ഞുകൊള്ളാം. അല്ലെങ്കില്‍ പാതി രാജ്യം സ്വീകരിച്ചാലും. നിങ്ങള്‍ വാരാണസിയില്‍ത്തന്നെ കഴിയുന്നതാണ് എനിക്കിഷ്ടം. മറ്റു പട്ടണങ്ങളിലോ വനത്തിലോ പോയി നിങ്ങള്‍ താമസിക്കുന്നതെന്തിനാണ് ? ഇവിടെ വന്ന രാജാക്കന്മാര്‍ വഴക്കുണ്ടാക്കും എന്ന് തീര്‍ച്ചയാണ്. ആദ്യം നമുക്കവരെ അനുനയിപ്പിക്കാന്‍ നോക്കാം.

സാമം കഴിഞ്ഞാല്‍ പിന്നെയുമുണ്ടല്ലോ ഭേദവും ദണ്ഡവും. അതുമല്ലെങ്കില്‍ ഒടുവില്‍ യുദ്ധം തന്നെ നടക്കട്ടെ. ജയാപജയങ്ങള്‍ നിര്‍ണ്ണയിക്കുന്നത് ഈശ്വരനാണ്. ധര്‍മ്മം ഒടുവില്‍ ജയിക്കും എന്നത് തീര്‍ച്ചയാണ്. അധാര്‍മ്മികരായ രാജാക്കന്മാര്‍ക്ക് വിജയം ഉണ്ടാവുകയില്ല.’

എന്നാല്‍ മനോരമ സന്തോഷത്തോടെ പറഞ്ഞത് തനിക്ക് രാജ്യമൊന്നും വേണ്ട എന്നാണ്. ‘അങ്ങേയ്‌ക്ക് മംഗളം ഭവിക്കട്ടെ.

അയോദ്ധ്യ വീണ്ടെടുത്ത് എന്റെ മകന്‍ ഇങ്ങെത്തും എന്നെനിക്കുറപ്പുണ്ട്. ഞങ്ങളെ മടങ്ങാന്‍ അനുവദിക്കുക. ജഗദംബികയെ സദാ പൂജിക്കുന്ന എനിക്ക് ഭയമില്ല. മറ്റൊരാഗ്രഹങ്ങളും എനിക്കില്ല.’ അമൃതസമാനമായ വാക്കുകള്‍ പരസ്പരം പറഞ്ഞു സന്തോഷചിത്തരായി അവര്‍ ആ രാത്രി അവിടെക്കഴിഞ്ഞു.

രാവിലെതന്നെ രാജാക്കന്മാര്‍ വിവാഹവൃത്താന്തം മനസ്സിലാക്കി. ‘രാജാക്കന്മാര്‍ക്ക് കളങ്കമാണ് സുബാഹു. യോഗ്യതയില്ലാത്തവന് കന്യാദാനം ചെയ്ത അവനെയും, കുമാരിയേയും, ആ ബാലനെയും കൊന്നുകളഞ്ഞ് അവന്റെ സ്വത്തും നമുക്ക് കൈയ്‌ക്കലാക്കാം. അല്ലാതെ നാണംകെട്ട് വെറും കൈയോടെ നാമെങ്ങനെ മടങ്ങിപ്പോകും? അതാ ആ കേള്‍ക്കുന്നത് വിവാഹാഘോഷത്തിന്റെ ഭേരിയും വേദമന്ത്രങ്ങളും ഒക്കെയല്ലേ? നമ്മളെയെല്ലാം പറ്റിച്ചിട്ട് സുബാഹു പുത്രിയെ ആ സുദര്‍ശനന് നല്‍കി.

ഇനിയിപ്പോള്‍ എന്താണ് ചെയ്യേണ്ടതെന്ന് നമ്മള്‍ ആലോചിച്ചു തീരുമാനിക്കണം.’ ഇങ്ങനെ രാജാക്കന്മാര്‍ സംസാരിച്ചു നില്‍ക്കവേ, സുബാഹു വന്ന് അവരോട് നടന്ന കാര്യങ്ങള്‍ പറഞ്ഞു. രാജാക്കന്മാര്‍ മൗനമലംബിച്ചു നിന്നതേയുള്ളു. കൈകൂപ്പി സുബാഹു അവരെ വിവാഹസദ്യ കഴിക്കാനായി ക്ഷണിച്ചു. ‘കുമാരി ആ രാജകുമാരനെത്തന്നെ വേണമെന്ന പിടിവാശിയിലായിപ്പോയി. ഞാനെന്തുചെയ്യാന്‍. മഹാന്മാരായ നിങ്ങള്‍ ക്ഷമിക്കണം.’.

‘ഞങ്ങള്‍ക്ക് ഊണെല്ലാം മതിയായി.

നീ നിന്റെ വീട്ടിലേയ്‌ക്ക് മടങ്ങിപ്പോയി സ്വന്തം കാര്യങ്ങള്‍ നടത്തിക്കൊള്ളുക. രാജാക്കന്മാരെല്ലാം മടങ്ങുകയാണ്’, എന്നവര്‍ ക്രുദ്ധരായി പറഞ്ഞു. അവരിനി എന്തൊക്കെ വരുത്തിവയ്‌ക്കും എന്നറിയാതെ സുബാഹു കൊട്ടാരത്തിലേയ്‌ക്ക് മടങ്ങി. രാജാവ് പോയപ്പോള്‍ കുമാരനെ കൊന്നുകളഞ്ഞ് കുമാരിയെ തട്ടിക്കൊണ്ടു പോവാന്‍ അവര്‍ തീരുമാനിച്ചു. എന്നാല്‍ ചിലര്‍ പറഞ്ഞത്, ‘ആ കുമാരനെ കൊന്നിട്ടെന്തു കാര്യം? നമുക്കീ കോലാഹലമൊക്കെ ആസ്വദിച്ചു സദ്യയും ഉണ്ട് സാവധാനം മടങ്ങിയാല്‍ പോരേ?’ എന്നായിരുന്നു. രാജാക്കന്മാര്‍ വിവാഹാഘോഷത്തിനു വഴിതടയാന്‍ തയ്യാറായി അവിടെത്തന്നെ നിന്നു. സുബാഹുവാകട്ടെ തന്റെ കര്‍മ്മങ്ങളില്‍ മുഴുകുകയും ചെയ്തു.

(തുടരും)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

Kerala

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

India

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

Kerala

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു
Kerala

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

ബംഗ്ലാദേശിനെതിരെ ഗോള്‍ നേടിയ ഭാരത താരം ഡാന്നി ലായിശ്രാം

അണ്ടര്‍ 20 ഫുട്‌ബോള്‍ ഏഷ്യന്‍ കപ്പ് യോഗ്യത: ഭാരതം ബംഗ്ലാദേശിനെ തകര്‍ത്തു(3-0)

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

മമത എന്തുകൊണ്ട് ജയിലില്‍ ഇല്ല? ആര്‍ജി കര്‍ കേസില്‍ പൊട്ടിത്തെറിച്ച് ഇരയുടെ അമ്മ

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

സിനിമ അനിസ്ലാമികമെന്ന് ഫത്വ ഇറക്കിയവർ കണ്ണ് തുറന്ന് കാണട്ടെ : കശ്മീരിന്റെ ചരിത്രത്തിലെ ആദ്യ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന് നാളെ തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.