Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

നേട്ടത്തിന് വഴിയൊരുക്കി ഭാരത-ഖത്തര്‍ കരാറുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2016, 09:40 pm IST
in Vicharam

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ സന്ദര്‍ശനങ്ങളിലൂടെ ഭാരതം നേട്ടം കൊയ്യുകയാണ്. ഇപ്പോള്‍ ഖത്തര്‍ സന്ദര്‍ശിച്ച നരേന്ദ്രമോദി ആ രാജ്യവുമായി ഏഴു കരാറുകള്‍ ഒപ്പിട്ടത് ഭാരതം അവസരങ്ങളുടെ നാടാണെന്ന് ബോധ്യപ്പെടുത്തിയാണ്. അടിസ്ഥാന വികസന മേഖലകളില്‍ നിക്ഷേപം സമാഹരിക്കുന്നതുള്‍പ്പെടെ ഏഴു ധാരണാ പത്രങ്ങളിലാണ് ഖത്തറുമായി ഭാരതം കരാറുകളിലേര്‍പ്പെട്ടത്. ഇതോടെ ഖത്തര്‍ നിക്ഷേപക അതോറിറ്റിയും സ്വകാര്യ സംരംഭകരും ഭാരതത്തില്‍ കൂടുതല്‍ മുതല്‍മുടക്കും.

ഖത്തറില്‍നിന്ന് ഭാരതത്തിലേക്കുള്ള പണത്തിന്റെ ഒഴുക്കും നിക്ഷേപവും നിരീക്ഷിക്കുന്നതിന് അവിടത്തെ സാമ്പത്തിക ഇന്റലിജന്‍സ് യൂണിറ്റും ഭാരതത്തിലെ സാമ്പത്തിക ഇന്റലിജന്‍സ് യൂണിറ്റും തമ്മില്‍ ധാരണയായി. അതോടൊപ്പം കസ്റ്റംസ് കാര്യങ്ങളില്‍ സഹായത്തിനും സഹകരണത്തിനും വിനോദസഞ്ചാര രംഗത്തെ സഹകരണത്തിനും ധാരണയായിട്ടുണ്ട്. ഭാരതവും പ്രത്യേകിച്ച് കേരളവും വിനോദസഞ്ചാരികളുടെ പറുദീസയാണല്ലോ.

വാണിജ്യം, നിക്ഷേപം, ഊര്‍ജ്ജം, പ്രതിരോധം, മാനവശേഷി എന്നീ മേഖലകളിലെ സഹകരണം ദൃഢമാകും. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിന് മന്ത്രിതല സംയുക്ത സമിതിയും പ്രവര്‍ത്തിക്കും. നാവിക-വ്യോമ പരിശീലന പരിപാടികളും തീരദേശ സംരക്ഷണ പരിപാടികളും സംയുക്തമായി സംഘടിപ്പിക്കാനും ധാരണയായി. ഭാരതത്തില്‍ നിക്ഷേപകര്‍ക്കുണ്ടാകുന്ന ഏതുപ്രശ്‌നങ്ങളും താന്‍ നേരിട്ട് ഇടപെട്ട് പരിഹരിക്കുമെന്ന് ഖത്തറിലെ വ്യവസായ സംരംഭകര്‍ക്ക് പ്രധാനമന്ത്രി ഉറപ്പുനല്‍കി.

ഖത്തറിന്റെ മൂന്നാമത്തെ പ്രധാന വാണിജ്യ പങ്കാളിയാണ് ഭാരതം എന്ന് ഖത്തറിന്റെ ഭരണാധികാരി ഷെയ്ഖ് അഹമ്മദ് ബിന്‍ ജാസിന്‍ അല്‍ താനി പറഞ്ഞു. കഴിഞ്ഞ വര്‍ഷം അദ്ദേഹം ഭാരതം സന്ദര്‍ശിച്ചശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധങ്ങള്‍ മെച്ചപ്പെട്ടിരുന്നു. സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളും ഭീകരവാദത്തിന് പണം കൈമാറുന്നതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെ വിവരങ്ങളുമാണ് ധാരണാ പത്രത്തിന്റെ പരിധിയില്‍ വരുന്നത്.

ഭാരതവും ഖത്തറും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിന് മന്ത്രിതല സംയുക്ത സമിതിയും പ്രവര്‍ത്തിക്കും. ഇരുരാജ്യങ്ങള്‍ തമ്മില്‍ മാത്രമല്ല ആഗോളതലത്തിലും സമാധാനവും സ്ഥിരതയും നിലനിര്‍ത്തുന്നതിന് യോജിച്ച നടപടികളെടുക്കാനും ധാരണയായി. പ്രതിരോധ രംഗത്ത് സംയുക്ത പരിശീലന പരിപാടികളും തീരദേശ സംരക്ഷണ പരിപാടികളും സംയുക്തമായി സംഘടിപ്പിക്കുമ്പോള്‍ തീരദേശ സുരക്ഷ ഉറപ്പാകും. മേയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി പ്രതിരോധ ഉപകരണങ്ങള്‍ തദ്ദേശീയമായി ഉല്‍പ്പാദിപ്പിക്കാനുള്ള ഭാരതത്തിന്റെ നടപടികളുമായി ഭാവിയില്‍ ഖത്തറും സഹകരിക്കും. ഏറ്റവും സ്വാഗതാര്‍ഹമായത് ഭീകരവാദത്തിനെതിരെ സംയുക്ത നടപടികള്‍ എടുക്കാനും രഹസ്യാന്വേഷണ വിവരം പരസ്പരം കൈമാറാനും കുഴല്‍പ്പണം, മയക്കുമരുന്ന് കടത്തല്‍ തുടങ്ങിയവ തടയാനും ധാരണയായിട്ടുണ്ട് എന്നതാണ്. ‘കുഴല്‍ പണം പിടികൂടി’ എന്നത് ദിനപത്രങ്ങളില്‍ ദിവസേന വരുന്ന വാര്‍ത്തയാണല്ലോ.

സൈബര്‍ ലോകം ഇന്ന് വിവിധതരം ദുര്‍വിനിയോഗങ്ങള്‍ക്ക് വേദിയാണ്. സാമൂഹ്യ സ്പര്‍ദ്ധയ്‌ക്കും സൈബര്‍ ലോകം ദുര്‍വിനിയോഗം ചെയ്യുന്നവരുണ്ട്. ഇങ്ങനെ ദുര്‍വിനിയോഗം നടത്തുന്നവരെ സംയുക്തമായി നേരിടാനും ധാരണയായിട്ടുണ്ട്. ഭാരതത്തിന് ഏറ്റവുമധികം എല്‍എന്‍ജി, എല്‍പിജി വിതരണം നല്‍കുന്ന രാജ്യമായി ഖത്തറിനെ മാറ്റുന്നതിനും സോളാര്‍ ഊര്‍ജ്ജ സംഭരണ ശ്രമങ്ങള്‍ക്കും ഖത്തറിന്റെ പിന്തുണയും നരേന്ദ്രമോദി അഭ്യര്‍ത്ഥിച്ചു. പ്രധാനമന്ത്രിയുടെ വിദേശ സന്ദര്‍ശനങ്ങളുടെ മുഖ്യ ലക്ഷ്യം ഓരോ സന്ദര്‍ശനം കൊണ്ടും ഭാരതത്തിന് എന്തുനേട്ടം കൈവരിക്കാനാകുമെന്ന ചിന്തയാണ്. അതില്‍ അടിസ്ഥാന സൗകര്യങ്ങള്‍ മുതല്‍ ആയുധ ഇടപാടുവരെ ഉള്‍പ്പെടുന്നു.

പ്രധാനമന്ത്രിയുടെ സര്‍ക്കാരിനെ സൂട്ട്-ബൂട്ട് സര്‍ക്കാര്‍ എന്ന് വിമര്‍ശിക്കുന്നവര്‍ ഭരിച്ചിരുന്നപ്പോള്‍ വിദേശ സന്ദര്‍ശനങ്ങളില്‍നിന്ന് ഭാരതത്തിന് പറയത്തക്ക യാതൊരു പ്രയോജനവും ലഭ്യമായിരുന്നില്ല എന്നത് മോദിയുടെ വിമര്‍ശകര്‍ മറക്കരുത്. ഖത്തര്‍ എയര്‍വേയ്‌സിന്റെ സാങ്കേതിക ജീവനക്കാരില്‍ അന്‍പതു ശതമാനവും ഭാരതീയരാണ്. ഖത്തര്‍ എയര്‍വേയ്‌സിന്റെ പ്രഗത്ഭനായ സിഇഒയെ തന്റെ വ്യോമയാന ഉപദേശകനാക്കാന്‍ തയ്യാറാണെന്നും നരേന്ദ്രമോദി പറയുകയുണ്ടായി. വിദേശനിക്ഷേപകരുടെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ താന്‍ നേരിട്ട് ഇടപെടുമെന്നും മോദി പറഞ്ഞത് അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണത്തിന് അടിവരയിടുന്നു. ഭാരതത്തോട് ഇത്ര പ്രതിബദ്ധത പുലര്‍ത്തുന്ന ഒരു പ്രധാനമന്ത്രിയും ഉണ്ടായിട്ടില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് ലോണ്‍ ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്: 18 ഉത്തരേന്ത്യക്കാര്‍ പിടിയിലായി

Kerala

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

India

ഇ 20 പെട്രോളുമായി ബന്ധപ്പെട്ട അധിക്‌ഷേപം: സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് അനുമതി

India

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

Kerala

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

പുതിയ വാര്‍ത്തകള്‍

തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി, ഹര്‍ജിക്കാരന് നോട്ടീസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ ഒറ്റദിവസം കൊണ്ട് ലഭിച്ചത് 3.78 കോടി രൂപ

മുഖ്യമന്ത്രി വി ഡി സതീശന്റെ പേര് പറഞ്ഞപ്പോള്‍ ബഹുമാനം കാട്ടിയില്ലെന്ന് ആരോപിച്ച് മിമിക്രി കലാകാരനെതിരെ സൈബറാക്രമണം

വിജയ്‌ക്ക് തിരിച്ചടി, ടിവികെ റാലിക്കിടെ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കാനുള്ള തീരുമാനം ഹൈക്കോടതി റദ്ദാക്കി

അഞ്ച് ദിവസത്തെ തുടർച്ചയായ നഷ്ടത്തിന് വിരാമം ; യുഎസ്-ഇറാൻ സംഘർഷം കുറഞ്ഞത് ഇന്ത്യൻ വിപണികൾക്ക് ഉണർവേകി ; സെൻസെക്സും നിഫ്റ്റിയും ഉയർന്നു

നടി ലക്ഷ്മിപ്രിയയ്‌ക്കെതിരായ അന്‍സിബ ഹസന്റെ പരാതിയില്‍ കേസെടുക്കാവുന്ന കുറ്റകൃത്യം ഇല്ലെന്ന് കോടതി

കോമൺ‌വെൽത്ത് ഗെയിംസ് : ഭാരോദ്വഹനത്തിൽ ജ്ഞാനേശ്വരി യാദവ് വെള്ളി മെഡൽ നേടി ; അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി 

ഒന്നിനും കൃത്യമായ കണക്കില്ല, ഗുരുവായൂര്‍ ദേവസ്വത്തിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

തളിരോമലേ….ചെറുതൂവലേ….63ാം പിറന്നാള്‍ ദിനത്തില്‍ ഗാനസമ്മാനവുമായി കെ.എസ്. ചിത്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.