ഈശ്വരന് എല്ലായിടത്തും നിറഞ്ഞ് നില്ക്കുന്നു. അദ്ദേഹത്തിന് പ്രത്യേകിച്ച് എന്തുനല്കുവാനാണ്. അവയോടുള്ളപ്രേമവും ഭക്തിയും സാധുക്കളോക്കളോടുള്ള കരുണയാണ്. അമ്മയുടെ സന്ദേശം ഇതാണ.് ദുഃഖിക്കുന്നവര്‍ക്ക് ആശ്വാസം എത്തിക്കുക, സാധുക്കള്‍ക്ക് ധര്മ്മംചെയ്യുക എന്നതാണ്.
സാധുക്കള്‍ക്ക് നേരേ ചീറിക്കൊണ്ട് ചെല്ലുന്നത് ഭക്തിയല്ല. അന്യരെ ദ്രോഹിച്ചും പരദൂഷണം പറഞ്ഞും എത്ര പ്രാര്‍ത്ഥിച്ചാലും ഫലംകാണുകയില്ല. ആരെങ്കിലും സമീപത്തുവന്നാല്‍ അവര്‍ക്ക് സമാധനം നല്കുന്ന നല്ല വാക്കു പറയുക, പുഞ്ചിരിച്ച് ഗൗരവഭാവംവിട്ട് വിനയം കാണിക്കുക, അവരില്‍നിന്ന് തെറ്റുവന്നാല്കൂടി പരമാവധിക്ഷമിക്കുക പ്രാര്‍ത്ഥനയുടെ വിവിധമുഖങ്ങളാണിവ ഇങ്ങനെയുള്ളവരുടെ പ്രാര്‍ത്ഥന ഈശ്വരന് കൈക്കാള്ളും.
അന്യരോട് ദ്വേഷിച്ച് അവരെചവിട്ടി എത്രനാമം ജപിച്ചാലും, എത്ര തീര്‍ത്ഥാടനം നടത്തിയാലും ഒരു കാര്യവുമില്ല. ഈശ്വരനെ നമുക്ക് കിട്ടില്ല. പ്രത്രം കഴുകാതെ പാലൊഴിച്ചാല്‍ പാലു ചീത്തയാവുകമാത്രമേയുള്ളൂ.നല്ലകര്മ്മങ്ങളാണ് മനസ്സിന്റെ വൃത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: