Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ലക്ഷ്മണന്‍ വീഴുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2016, 09:06 pm IST
in Samskriti

ലക്ഷ്മണന്‍ ഏഴു ബാണങ്ങള്‍ തൊടുത്ത് രാവണന്റെ മനുഷ്യ ശിരസ്സുനാട്ടിയ കൊടിമരം തകര്‍ത്തു. ഒരു ബാണംകൊണ്ട് സാരഥിയുടെ തലയറുത്തു. അഞ്ചസ്ത്രങ്ങള്‍ പ്രയോഗിച്ച് രാക്ഷസരാജാവിന്റെ വില്ലു മുറിച്ചു. ഗത്യന്തരമില്ലാതെ രാവണന്‍ ഏറെക്കാലം പൂജിച്ചതും യമദണ്ഡംപോലെ തടുക്കാനാകാത്തതും മയന്‍ മായകൊണ്ടു നിര്‍മ്മിച്ചതുമായ വേല്‍ എടുത്ത് ലക്ഷ്മണനു നേരെയെറിഞ്ഞു.

വേല്‍ തറച്ചുകയറി ലക്ഷ്മണന്‍ ബോധംകെട്ടുവീണു. അത് ലക്ഷ്മണന്റെ ശരീരം തുളച്ച് മറുവശത്തെത്തി കുമാരന്‍ വീണു. രാമന്‍ രാവണനുനേരെ ശരമാരി ചൊരിഞ്ഞു. എന്നിട്ട് വേല്‍ വലിച്ചൂരാന്‍ ശ്രമിച്ചു. അതിനെ ഒടിച്ചെടുത്ത് ദൂരെയെറിഞ്ഞു. ലക്ഷ്മണന്‍ ബോധരഹിതനായിക്കിടക്കുന്നതുകണ്ട് ശ്രീരാമന്‍ വൈദ്യനായ സുഷേണനെ വിളിച്ചു. ”ലക്ഷ്മണന്‍ ഇങ്ങനെ കിടക്കുമ്പോള്‍ യുദ്ധം ചെയ്യാന്‍ തോന്നുന്നില്ല. വില്‍പ്പിടി മുറുകുന്നില്ല.” എന്നു പറഞ്ഞു അപ്പോള്‍ സുഷേണന്‍ ലക്ഷ്മണനെ പരിശോധിച്ചു.”കുമാരന്‍ മരിച്ചിട്ടില്ല. മോഹാലസ്യം മാത്രമേയുള്ളൂ.

ശരീരത്തിനു നിറക്കേടുണ്ടായിട്ടില്ല.” സുഷേണന്‍ പറഞ്ഞു. ഉടന്‍ തന്നെ ഹനുമാനോട് ഹിമാലയത്തിലേക്കുപോയി ഔഷധം കൊണ്ടുവരണമെന്നു നിര്‍ദ്ദേശിച്ചു. വിശല്യകരിണിയാണു വേണ്ടത്. ഹനുമാന്‍ ഋഷഭാദ്രിയിലേക്ക് പാഞ്ഞു. മരുന്ന് ഏതെന്നു തിരിച്ചറിയാന്‍ കഴിഞ്ഞില്ല. അതിനാല്‍ മുമ്പത്തെപ്പോലെ പര്‍വതശിഖരം തന്നെ പിഴുതെടുത്തു കൊണ്ടുവന്നു. സുഷേണന്‍ മരുന്നു പറിച്ച് പിഴിഞ്ഞെടുത്ത് സസ്യം ചെയ്തപ്പോള്‍ ലക്ഷ്മണന്‍ മോഹാലസ്യം തീര്‍ന്ന് എണീറ്റു. വാനരന്മാര്‍ ആര്‍പ്പുവിളിക്കുവാന്‍ തുടങ്ങി.

ആ സമയത്ത് ഹനുമാന്‍ മരുന്നുമല പഴയസ്ഥാനത്തു കൊണ്ടുവച്ചിട്ടു വന്നു. രാമന്‍ ലക്ഷ്മണനെ പുണര്‍ന്നുകൊണ്ടു പറഞ്ഞു.

”നിന്റെ പാരവശ്യം കാരണം എന്റെ ധൈര്യമൊക്കെപോയി. നീ മരിച്ചുപോയാല്‍ പിന്നെ എനിക്കീ ജീവിതം കൊണ്ട് പ്രയോജനമില്ല. വിജയം കൊണ്ടും പ്രയോജനമില്ല” അതുകേട്ട് ലക്ഷ്മണന്‍ ഇടറിയ ശബ്ദത്തില്‍ പറഞ്ഞു: ”എന്നെക്കരുതി ദുഃഖിക്കരുത്.

എന്റെ ജീവനെക്കാള്‍ വലുത് ദേവന്മാരോടും മഹര്‍ഷിമാരോടും മറ്റും ചെയ്തിട്ടുള്ള പ്രതിജ്ഞയാണ്. അത് അങ്ങു പാലിക്കണം. ഉടനെ രാവണനെ വധിക്കണം.”

ശ്രീരാമന്‍ പൂര്‍വാധികം ശക്തിയോടെ അസ്ത്രപ്രയോഗമാരംഭിച്ചു.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവം: കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് വെടിവെച്ചു

Kerala

ജന്‍ ഔഷധിയില്‍ സ്വകാര്യ ജനറിക് മരുന്നുകളുടെ കടന്നുകയറ്റം; കേന്ദ്രപദ്ധതിയുടെ ലക്ഷ്യം അട്ടിമറിക്കപ്പെടുന്നതായി ആക്ഷേപം

ചെയര്‍മാനായി ചുമതലയേല്‍ക്കാന്‍ റബര്‍ ബോര്‍ഡിന്റെ കോട്ടയത്തെ ആസ്ഥാന ഓഫീസിലെത്തിയ എന്‍. ഹരിയെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എം. വസന്തഗേശന്‍ ഇരിപ്പിടത്തിലേക്ക് ആനയിക്കുന്നു
Kerala

‘റബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും; കൃഷി പ്രോത്സാഹനത്തിനും പദ്ധതി’: എന്‍. ഹരി

Astrology

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം (24 ജൂൺ 2026) – AI ജ്യോതിഷം

Kerala

ബജറ്റ് കരിമണല്‍ കൊള്ളയുടെ രണ്ടാം ഭാഗം: ഷോണ്‍

പുതിയ വാര്‍ത്തകള്‍

ജലവിമാനം ബോട്ടില്‍ തട്ടി; ലക്ഷദ്വീപ് സര്‍വീസ് നിര്‍ത്തിവെച്ചു

മുഹമ്മദ് റാത്തോണ്‍ ഇസ്ലാം

ബംഗ്ലാദേശികളുടെ ബന്ധങ്ങള്‍ പോലീസ് അന്വേഷിക്കുന്നു

ചരിത്രം കുറിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ; ഉസ്ബെക്കിസ്ഥാനെ തകർത്ത് പോർച്ചുഗൽ

കഞ്ചിക്കോട്ടെ ബ്രൂവറിക്ക് 13.81 കോടി നികുതി ഒഴിവാക്കി

സിഎജി റിപ്പോര്‍ട്ട്: പിണറായിയുടെ കാലത്ത് ദുരിതാശ്വാസ നിധിയില്‍ നിന്ന് 262.06 കോടി വകമാറ്റി

ഫിഫ ലോകകപ്പ് 2026: ഗോള്‍ഡന്‍ ബൂട്ടണിയാന്‍ കടുത്ത പോരാട്ടം

ഇറാഖിനെയും തുരത്തി ഫ്രാന്‍സ് നോക്കൗട്ടില്‍; എംബാപ്പെയ്‌ക്ക് രണ്ടാം മത്സരത്തിലും ഇരട്ടഗോള്‍

മൂന്നാം റൗണ്ട് തുടങ്ങുന്നു; നെയ്‌മര്‍ കളിക്കും, മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം

മത്സരം നിര്‍ത്തിവച്ചത് രണ്ടുമണിക്കൂര്‍

ഗോള്‍ നേടിയ അമിനെ ഗോയൂറിയുടെ ആഹ്ലാദം

ഫിഫ ലോകകപ്പ് 2026: അള്‍ജീരിയ ജോര്‍ദാനെ കീഴടക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.