അര്‍ജുന! നീ ചോദിക്കുമായിരിക്കും, ”അങ്ങു സര്‍വ്വജ്ഞനല്ലേ?ശ്രീകൃഷ്ണ ഭഗവാനല്ലേ? കോടി ബ്രഹ്മാണ്ഡങ്ങള്‍ സൃഷ്ടിച്ച് സംഹരിച്ച് ലീലചെയ്യുന്നവനല്ലേ? അങ്ങെന്തിനാണ് കര്‍മ്മംചെയ്യുന്നത്? എന്ന് ”
ഞാന്‍ മടികൂടാതെ ഇങ്ങനെ കര്‍മ്മങ്ങള്‍ ചെയ്തില്ലെങ്കില്‍, എല്ലാമനുഷ്യരും ഞാന്‍ കാട്ടിക്കൊടുത്തമാര്ഗ്ഗമാണ് ധര്മ്മാനുസൃതമായത് എന്നു തെറ്റായി ധരിച്ച് ഒരുകര്‍മ്മവും ചെയ്യാതെ നമുക്കും കൃഷ്ണനെപ്പോലെ ആയിത്തീരാം എന്നു തീരുമാനിച്ച് ഞങ്ങളും കൃഷ്ണന് തന്നെ എന്ന് സ്വയംപ്രഖ്യാപിച്ച് നടക്കും.
വൈകുണ്ഡലോകത്തില്നിന്ന് ഞാന്‍ ഭൗതീകത്തിലേയ്ക്ക് ഇറങ്ങിവന്നത്-അവതരിച്ചത്-ധര്മ്മസംസ്ഥാപനത്തിനുവേണ്ടിയാണ്. ആ ലക്ഷ്യം നേടാന്‍ സാധിക്കുകയുമില്ല.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: