കണ്ണൂര്‍: ലോകപരിസ്ഥിതി സംരക്ഷണദിനാചരണത്തിന്റെ ഭാഗമായി കണ്ണൂര്‍ സര്‍വ്വകലാശാല കണ്ണൂരിലെ കാര്‍ഷിക പാരിസ്ഥിതിക സംഘട നയായ കിസാനുമായി യോജിച്ച് രണ്ടു ദിവസങ്ങളിലായി വിവിധങ്ങളായ പരിപാടികള്‍ നടത്തുന്നു. 4 ന് 10.30 ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സര്‍വ്വകലാശാല ജീവനക്കാര്‍ നിര്‍മ്മാണം പൂര്‍ത്തിയായിവരുന്ന അക്വാറ്റിക് ബയോ ഡൈവേഴ്‌സിറ്റി പാര്‍ക്കിന് ചുറ്റും കൈ കോര്‍ത്തു പിടിച്ചു കൊണ്ട് തണ്ണീര്‍ത്തട സംരക്ഷണ വലയം തീര്‍ക്കും. 6 ന് 10.30 ന് പരിസ്ഥിതി സംരക്ഷണ സെമിനാര്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ.അബ്ദുള്‍ ഖാദര്‍ ഉദ്ഘാടനം ചെയ്യും. പ്രൊ-വൈസ് ചാന്‍സലര്‍ ഡോ.ടി.അശോകന്‍ അധ്യക്ഷത വഹിക്കും. ചടങ്ങില്‍ ഫോറസ്റ്റ് ഡപ്യൂട്ടി കണ്‍സര്‍വേറ്റര്‍ കെ.വി.ഉത്തമന്‍ ഐഎഫ്എസ്, സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ ഓപ്പണ്‍ ആന്റ് ലൈഫ് ലോംഗ് എഡ്യുക്കേഷന്‍ കേരളയുടെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ.ഖലീല്‍ ചൊവ്വ എന്നിവര്‍ വിഷയമവതരിപ്പിക്കും. ചടങ്ങില്‍ രജിസ്ട്രാര്‍ ഡോ.ബാലചന്ദ്രന്‍ കീഴോത്ത്, പരീക്ഷാ കണ്‍ട്രോളര്‍ ഡോ.എസ്.പ്രദീപ് കുമാര്‍, ടി.ഒ.മോഹനന്‍, എം.രത്‌നകുമാര്‍, ഡയറക്ടര്‍ സ്റ്റുഡന്റ് സര്‍വ്വീസ് പ്രൊ.കെ.നാരായണന്‍ എന്നിവര്‍ പങ്കെടുക്കും.
















