കണ്ണൂര്‍: പുഴാതി കക്കാട് ഷമ്മസ് പളളിക്ക് സമീപത്തെ ഷരീഫാ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പി പി സീനത്തിന്റെ മകന്‍ മുഹമ്മദ് അര്‍ഷാദി(18)നെ മെയ് 25 ന് ഉച്ചക്ക് 2 മണി മുതല്‍ കാണാതായി. താണ പളളിയിലേക്ക് പോകുന്നു എന്ന് പറഞ്ഞ് വീട്ടില്‍ നിന്നും പോയ അര്‍ഷാദിനുവേണ്ടി കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ യുവാവിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ കണ്ണൂര്‍ ടൗണ്‍ പൊലീസില്‍ ബന്ധപ്പെടേണ്ടതാണ്.
















