കണ്ണൂര്‍: പുതിയതെരുവില്‍ നിന്നും അയ്യായിരം പാക്കറ്റ് ഹാന്‍സ് ശേഖരം പിടികൂടി. മാര്‍ക്കറ്റിലെ കെഎന്‍എം സ്റ്റോറില്‍ നിന്നും ഇന്നലെ രാവിലെ വളപട്ടണം എസ്‌ഐ ശ്രീജിത്ത് കോടേരിയും സംഘവും നടത്തിയ റെയ്ഡിലാണ് ഹാന്‍സ് ശേഖറം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് കടയുടമ വളപട്ടണത്തെ മുഹമ്മദ് കുഞ്ഞി(45)യെ പോലീസ് അറസ്റ്റു ചെയ്തു. കണ്ണൂര്‍ പാപ്പിനിശ്ശേരി മേഖലയില്‍ പുകയില ഉല്‍പന്നങ്ങള്‍ എത്തിച്ചുനല്‍കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാള്‍.
സ്‌കൂള്‍ കെട്ടിടം അറ്റകുറ്റപ്പണി നടത്തിയില്ല രക്ഷിതാക്കള്‍ മാനേജരെ ഉപരോധിച്ചു
കണ്ണാടിപ്പറമ്പ്: സ്‌കൂള്‍ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി യഥാസമയം പൂര്‍ത്തീകരിക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ സ്‌കൂള്‍ മാനേജരെ ഉപരോധിച്ചു. കണ്ണാടിപ്പറമ്പ് ദേശസേവാ യുപി സ്‌കൂള്‍ മാനേജറെയാണ് നാട്ടുകാര്‍ ഉപരോധിച്ചത്. സ്‌കൂളിന്റെ പ്രധാന കെട്ടിടത്തിന്റെ മേല്‍കൂരയുടെ ഓട് എടുത്തുമാറ്റിയത് കാരണം ഇന്നലെ സ്‌കൂള്‍ ഹാള്‍ ചളിക്കുളമായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ഇന്നലെ രക്ഷിതാക്കള്‍ സ്‌കൂള്‍ തുറക്കാന്‍ അനുവദിച്ചില്ല. തുടര്‍ന്ന് മാനേജര്‍ സ്ഥലത്തെത്തിയപ്പോഴാണ് മാനേജരെ ഉപരോധിച്ചത്. പോലീസ് ഇരുകൂട്ടരുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ രണ്ടാഴ്ചക്കുള്ളില്‍ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുമെന്ന ഉറപ്പിലാണ് സ്‌കൂള്‍ തുറക്കാന്‍ അനുവദിച്ചത്.
















