Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ബിജെപി വിജയ യാത്ര : ആഘോഷമാക്കി പ്രവര്‍ത്തകര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 31, 2016, 09:52 pm IST
inKannur

കണ്ണൂര്‍: ചരിത്രത്തിലാദ്യമായി ബിജെപി അംഗം നിയമസഭയിലെത്തിയതിലുളള ആഹ്ലാദം പങ്കുവെയ്‌ക്കാനും ജനനായകനും നിയുക്ത എംഎല്‍എയുമായ രാജഗോപാലിനെ ഒരു നോക്കു കാണാനും ഇന്നലെ കണ്ണൂര്‍ നഗരത്തിലേക്ക് ഒഴുകിയെത്തിയത് നൂറുകണക്കിന് സംഘപരിവാര്‍ പ്രവര്‍ത്തകര്‍. ബിജെപി സംസ്ഥാനകമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ രാജഗോപാലിന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നല്‍കുന്ന സ്വീകരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിജയയാത്രയുടെ ഉദ്ഘാടന പരിപാടി ഇതോടെ ചരിത്രസംഭവമായി. യാത്രാ പരിപാടിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് പയ്യാമ്പലത്തെ സ്വര്‍ഗ്ഗീയ മാരാര്‍ജിയുടെ സ്മൃതി മണ്ഡപത്തില്‍ നടന്ന പുഷ്പാര്‍ച്ചനയിലും തുടര്‍ന്ന് സ്റ്റേഡിയം പവലിയനില്‍ നടന്ന സ്വീകരണ പരിപാടിയിലും നൂറുകണക്കിന് പ്രവര്‍ത്തകരും നേതാക്കളും സംബന്ധിച്ചു. ഇന്നലെ അതിരാവിലെ മുതല്‍ത്തന്നെ ജനനായകനെ കാണാനും സ്വര്‍ഗ്ഗീയ കെ.ജി.മാരാരുടെ ദീപ്തസ്മരണകളുറങ്ങുന്ന പയ്യാമ്പലത്തെ സ്മൃതി കൂടീരത്തില്‍ പുഷ്പാര്‍ച്ചന നടത്താനും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ എത്തിച്ചേര്‍ന്നിരുന്നു. സംഘപ്രസ്ഥാനങ്ങളുടെ പ്രതിനിധി സംസ്ഥാന നിയമസഭയിലെത്തണമെന്ന ആഗ്രഹം ജീവിതാഭിലാഷമായി കൊണ്ടുനടന്നിരുന്ന ജില്ലയിലെ പഴയകാല ജനസംഘം പ്രവര്‍ത്തകരും പുതിയ തലമുറയില്‍പ്പെട്ട യുവാക്കളുമടക്കം ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു. രാവിലെ പയ്യാമ്പലത്തെത്തിയ നേതാക്കളെ ഹര്‍ഷാരവങ്ങളോടെ പ്രവര്‍ത്തകര്‍ സ്വീകരിച്ചു. നിയുക്ത എംഎല്‍എ രാജഗോപാലുമായി പഴയകാല ജനസംഘം പ്രവര്‍ത്തരടക്കമുളളവര്‍ ഓരോരുത്തരായി കൈകൂപ്പിയും ഹസ്തദാനം ചെയ്തും സൗഹൃദം പുതുക്കുകയും വിജയാശംസകള്‍ കൈമാറുകയും ചെയ്തു. പയ്യാമ്പലത്തെ പുഷ്പാര്‍ച്ചനയ്‌ക്കു ശേഷം നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ സ്റ്റേഡിയം പവലിയനില്‍ നടന്ന സ്വീകരണ പരിപാടി സ്ഥലത്തെത്തിയ രാജഗോപാലിനെ ഭാരത് മാതാ കീ വിളികളോടെയും പടക്കം പൊട്ടിച്ചും പ്രവര്‍ത്തകരും എന്‍ഡിഎ നേതാക്കളും ഉള്‍പ്പെടെയുളളവര്‍ സ്വീകരിച്ചു. തുടര്‍ന്ന് ചടങ്ങിന്റെ ഉദ്ഘാടകനായ ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരനേയും രാജഗോപാലിനേയും ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് പൂമാലയണിയിച്ചു. തുടര്‍ന്ന് വിവിധ സംസ്ഥാന നേതാക്കളെ ജില്ലയില്‍ നിന്നുളള ബിജെപി നേതാക്കള്‍ പൊന്നാടയണിയിച്ചു. വിവിധ മണ്ഡലം കമ്മറ്റികള്‍ക്കു വേണ്ടിയും രാജഗോപാലിനെ പൊന്നാടകളണിയിച്ചു. പിന്നീട് പ്രവര്‍ത്തകര്‍ക്ക് രാജഗോപാലിനെ ആദരിക്കാനും അനുഗ്രഹം വാങ്ങാനും അവസരം നല്‍കിയതോടെ നൂറുകണക്കിന് പ്രവര്‍ത്തകര്‍ വേദിയിലേക്കെത്തി. സ്വാതന്ത്യ സമര സേനാനിയായിരുന്ന വിഷ്ണു ഭാരതീയന്റെ മകന്‍ ബാലഗംഗാധര തിലകന്‍ അവശതകള്‍ക്കിടയിലും രാജഗോപാലിനെ ഷാളണിയിക്കാന്‍ വേദിയിലെത്തിയതും തിരിച്ച് രാജഗോപാല്‍ അദ്ദേഹത്തെ ആദരിച്ചതും പരിപാടിക്കിടെ ശ്രദ്ധിക്കപ്പെട്ടു. ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് അധ്യക്ഷത വഹിച്ചു. ബിജെപി ദേശീയ സമിതിയംഗങ്ങളായ പി.കെ.വേലായുധന്‍, എ.പി.പത്മിനി ടീച്ചര്‍, സംസ്ഥാന സമിതിയംഗങ്ങളായ കെ.രഞ്ചിത്ത്, എ.ദാമോദരന്‍, മേഖലാ വൈസ് പ്രസിഡണ്ട് എ.പി.ഗംഗാധരന്‍ എന്നിവര്‍ സംബന്ധിച്ചു.

യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് ബിജെപി ജില്ലാ ഭാരവാഹികളായ മോഹനന്‍ മാനന്തേരി, വിജയന്‍ വട്ടിപ്രം, അഡ്വ.എ.വി.കേശവന്‍, എ.ഒ.രാമചന്ദ്രന്‍, വി.വി.ചന്ദ്രന്‍, കെ.രാധാകൃഷ്ണന്‍, കെ.ജയപ്രകാശ്, ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡണ്ട് കെ.ജി.ബാബു, കെ.സി.കണ്ണന്‍ തളിപ്പറമ്പ്, ആര്‍.കെ.ഗിരിധരന്‍, ബാലകൃഷ്ണന്‍ മാസ്റ്റര്‍ പടപ്പേങ്ങാട്, പി.പി.സുകുമാരന്‍, മഹിളാമോര്‍ച്ച ജില്ലാ പ്രസിഡണ്ട് ആനിയമ്മ രാജേന്ദ്രന്‍, യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് കെ.പി.അരുണ്‍കുമാര്‍, ജനറല്‍ സെക്രട്ടറി ടി.ബിജു ,വിവിധ മണ്ഡലം ഭാരവാഹികള്‍ തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു. വിവിധ മണ്ഡലം കമ്മറ്റികള്‍ക്കു വേണ്ടി മണ്ഡലം പ്രസിഡണ്ട് രാജഗോപാലിനും കുമ്മനത്തിനും ഹാരാര്‍പ്പണം ചെയ്തു. കണ്ണൂരിലെ സ്വീകരണത്തിനു ശേഷം വിജയയാത്ര കോഴിക്കോട് ജില്ലയിലെ വടകരയിലേക്ക് യാത്രയായി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

Astrology

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

പുതിയ വാര്‍ത്തകള്‍

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.