കണ്ണൂര്‍: കേരളത്തിലെ നിര്‍മ്മിക്കുന്ന ബ്രഡ്ഡും ബണ്ണും മറ്റുത്പന്നങ്ങളും ഏറ്റവും സുരക്ഷിതമായി ഉപയോഗിക്കാവുന്നതാണെന്ന് ബ്രഡ് നിര്‍മ്മാതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഡല്‍ഹിയില്‍ വിറ്റുവരുന്ന ബ്രസില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉളവാക്കുന്ന പൊട്ടാസ്യം ബ്രോമെറ്റ്, പൊട്ടാസ്യം അയോസൈറ്റ് തുടങ്ങിയ രാസപദാര്‍ത്ഥങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് എസ്എസ്ഇ റിപ്പോര്‍ട്ട് പത്രമാധ്യമങ്ങളിലൂടെ വാര്‍ത്തയായി വന്നതിനെ തുടര്‍ന്ന് കേരളത്തിലെ ബ്രഡ് വില്‍പനയില്‍ അന്‍പത് ശതമാനത്തിന്റെ കുറവ് നേരിട്ടുണ്ടെന്ന് ഇവര്‍ പറഞ്ഞു. കേരളത്തിലെ ബ്രഡ് നിര്‍മാതാക്കളുടെ സംഘടനയായ എകെഎംബിഒഎ 2011ല്‍ തന്നെ സംഘടനയിലെ അംഗങ്ങള്‍ ഉപയോഗിക്കുന്ന മൈദ മില്ലുകാരുമായി സംസാരിച്ച് രാസപദാര്‍ത്ഥങ്ങള്‍ ഒഴിവാക്കി വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. കേരളത്തിലെ പാക്കറ്റ് ബ്രഡ് നിര്‍മാതാക്കള്‍ ആരും തന്നെ ഇത്തരം രാസപദാര്‍ത്ഥങ്ങള്‍ അടങ്ങിയ മൈദ ഉപയോഗിക്കുന്നില്ലെന്നും ഭാരവാഹികള്‍ അറിയിച്ചു. ആള്‍ കേരള മെക്കനൈസ്ഡ് ബേക്കറി ഓണേഴ്‌സ് അസോസിയേഷന്‍ ജില്ലാകമ്മിറ്റി ഭാരവാഹികളായ സി.പി.ഇര്‍ഷാദ്, കെ.പി.രാജീവന്‍, വി.ആര്‍.സുഗതന്‍, രാജേഷ് മാത്യു, പി.ബാബുരാജ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
















