Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

മഴക്കാല പൂര്‍വ ശുചീകരണം: വാര്‍ഡ്തല സമിതികള്‍ ശക്തിപ്പെടുത്തണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 31, 2016, 01:02 pm IST
inWayanad

കല്‍പ്പറ്റ : ജില്ലയിലെ മഴക്കാല പൂര്‍വശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലയുടെ ചുമതലയുള്ള തൊഴില്‍-എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്റെ അധ്യക്ഷതയില്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം സിവില്‍ സ്‌റ്റേഷനിലെ എപിജെ അബ്ദുല്‍കലാംമെമോറിയല്‍ഹാളില്‍ചേര്‍ന്നു. മഴക്കാലപൂര്‍വശുചീകരണപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനായി പഞ്ചായത്തുകളിലും നഗരസഭകളിലും വാര്‍ഡ്തല സമിതികള്‍ ശക്തിപ്പെടുത്തണം വാര്‍ഡുതലസമിതികള്‍ ഇനിയുംയോഗം ചേരാത്തപഞ്ചായത്തുകളും നഗരസഭകളും മേയ് 31ന് യോഗംചേരണം. ജൂണ്‍ അഞ്ചിന് പരിസ്ഥിതി ദിനാചരണത്തോടൊപ്പം സാധ്യമായ സ്ഥലങ്ങളിലെല്ലാം ശുചീകരണ പ്രവര്‍ത്തനങ്ങളും നടത്തണമെന്ന് മന്ത്രി പറഞ്ഞു. ഇതില്‍ രാഷ്‌ട്രീയപാര്‍ട്ടികള്‍, സന്നദ്ധ സംഘടനകള്‍, ബഹുജനസംഘടനകള്‍ എന്നിവയെയെല്ലാം പങ്കാളികളാക്കണം. ആദിവാസി കോളനികളിലും തോട്ടംതൊഴിലാളികള്‍ താമസിക്കുന്ന വീടുകളുടെ സമീപവും ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തണം. അന്യസംസ്ഥാനതൊഴിലാളികള്‍കൂട്ടായും അല്ലാതെയും താമസിക്കുന്ന സ്ഥലങ്ങളിലും ശുചീകരണംനടത്തണം.

തെരഞ്ഞെടുപ്പായതിനാല്‍ മഴക്കാലത്തിനുമുമ്പ് നടത്തേണ്ടിയിരുന്ന പരിസര ശുചീകരണവും മാലിന്യ സംസ്‌കരണവും വേണ്ട രീതിയില്‍ നടന്നിട്ടില്ല. മഴ ശക്തിപ്പെടുന്നതോടെ പകര്‍ച്ചവ്യാധികളും മറ്റു പല വിധ രോഗങ്ങളും വരാനിടയുണ്ട്. മഴക്കാലരോഗങ്ങള്‍ വരാതിരിക്കാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ്രപധാനമാണ് ശുചീകരണം. തദ്ദേശ സ്വയംഭരണവകുപ്പും ആരോഗ്യവകുപ്പുംചേര്‍ന്ന് ബോധവത്കരണ പ്രവര്‍ത്തനങ്ങളും നടത്തണം. ശുചീകരണവും ബോധവത്കരണമാണ്. ശുചീകരണപ്രവര്‍ത്തനങ്ങ ള്‍ ജൂണ്‍ 12വരെ നീണ്ടുനില്‍ക്കും. ബോധവത്കരണത്തിനായി ആരോഗ്യവകുപ്പിലെ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും സേവനംപൂര്‍ണമായും ഉപയോഗിക്കണം. സര്‍ക്കാര്‍ ആശുപത്രികളും പിഎച്ച്‌സികളും ഇതിനായി സജ്ജമാക്കണം. ആവശ്യത്തിന് മരുന്ന് സംഭരിച്ച് വെക്കണം. ജില്ലാതലത്തില്‍ വിവിധ വകുപ്പുകളുടെഏകോപനം നടത്തണം. ജില്ലാ കളക്ടര്‍ കേശവേന്ദ്രകുമാര്‍ മുന്‍കൈയെടുത്ത് നടത്തിയ ഓര്‍മമരം പദ്ധതിയെ മന്ത്രി അഭിനന്ദിച്ചു.

ജില്ലയില്‍ ഡെങ്കിപ്പനി കേസുകള്‍ വര്‍ധിച്ചുവരുന്നത് ആശങ്കാജനകമാണെന്ന് ജില്ലാ മെഡിക്കല്‍ഓഫീസര്‍(ആരോഗ്യം) ഡോ.ആശാദേവി പറഞ്ഞു. ഈവര്‍ഷം ഇതുവരെ 64 ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത് 2013ല്‍ 50, 2014ല്‍ 44, 2015ല്‍ 157 എന്നിങ്ങനെയായിരുന്നു. ഡെങ്കിപ്പനിയുടെ വൈറസ് പരത്തുന്ന കൊതുകുകള്‍ പ്ലാസ്റ്റിക് കൂടുകളില്‍ ഒരു തുള്ളി വെള്ളത്തില്‍നിന്നുപോലും മുട്ടയിട്ടുപെരുകും. അതിനാല്‍ പ്ലാസ്റ്റിക് കൂടുകള്‍ പുറത്ത് വലിച്ചെറിയരുത്.

അക്യൂട്ട് ഡയേറിയ ഡിസീസ് (എ.ഡി.ഡി) 5,304 കേസുകള്‍ ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത് മുന്‍ വര്‍ഷങ്ങളില്‍ 2013ല്‍ 10094, 2014ല്‍ 13106, 2015ല്‍ 12462 എന്നിങ്ങനെയായിരുന്നു. ഭക്ഷ്യവിഷബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തത് അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയിലാണ്. ഈ വര്‍ഷം കുരങ്ങുപനി ഒമ്പത് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും ആര്‍ക്കും ജീവഹാനിയുണ്ടായില്ല. ഇതുപോലെ എലിപ്പനിയും മഴക്കാലത്ത് ശ്രദ്ധിക്കേണ്ട രോഗമാണ്. തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴിലെടുക്കുന്നവര്‍ നിര്‍ബന്ധമായി എലിപ്പനിക്കെതിരായ ഗുളിക കഴിക്കണമെന്നും ഡി.എം.ഒ അറിയിച്ചു. മഴക്കാല രോഗങ്ങള്‍ നേരിടാന്‍ ആരോഗ്യവകുപ്പ് പൂര്‍ണ സജ്ജമാണ്. ലാബ്, മൊബൈല്‍ മെഡിക്കല്‍ യൂനിറ്റ്, ആംബുലന്‍സ് യൂനിറ്റുകള്‍, ഒ.ആര്‍.എസ് കിറ്റുകള്‍ എന്നിവ തയാറാണ്. ഏറ്റവും പ്രധാനം കൊതുകു നശീകരണമാണ്. ഇതിന് എല്ലാ വകുപ്പുകളുടെയും പ്രത്യേകിച്ച് സേവനം അത്യാവശ്യമാണെന്നും ഡി.എം.ഒ പറഞ്ഞു. മഴക്കാലത്ത് കുടിവെള്ളത്തിന്റെ ഗുണനിലവാര പരിശോധന സൗജന്യമായി നടത്തി നല്‍കണമെന്ന് ജല അതോറിറ്റിക്ക് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. യോഗത്തില്‍ എംഎല്‍ എമാരായ സി.കെ.ശശീന്ദ്രന്‍, ഒ.ആര്‍.കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി, ജില്ലാ കളക്ടര്‍ കേശവേന്ദ്ര കുമാര്‍, വൈസ് പ്രസിഡന്റ് പി.കെ. അസ്മത്ത്, വിവിധ ഗ്രാമപഞ്ചായത്തുകളുടെയും നഗരസഭകളുടെയും അധ്യക്ഷന്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

പുതിയ വാര്‍ത്തകള്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.