Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മാധവന് പ്രിയപ്പെട്ട മാസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 31, 2016, 12:41 pm IST
inSamskriti

ശ്രീസ്‌കന്ദപുരാണത്തില്‍അഞ്ചാംഅദ്ധ്യായത്തില്‍ വൈശാഖമാസ മാഹാത്മ്യത്തെപറ്റി ഇങ്ങനെ പറയുന്നു

ഭക്തോത്തമനായ അംബരീഷ മഹാരാജാവിന്റെ ചോദ്യത്തിനുത്തരമായി ശ്രീനാരദ മഹര്‍ഷിയാണ് വൈശാഖമാസ മാഹാത്മ്യം വര്‍ണിക്കുന്നത്.

”വൈശാഖഃ സര്‍വധര്‍മ്മേഭ്യഃ

തപോധര്‍മ്മേഭ്യ ഏവ ച

കഥം സ സര്‍വമാസേഭ്യോ

ദാനേഭ്യോപ്യധികോ ഭവേത്

തദ് വക്ഷ്യാമി മഹാപ്രാജ്ഞ

ശൃണു ചൈകമനാഭവ (ശ്ലോകം 1-2)

(= വൈശാഖ മാസത്തിലെ ധര്‍മം എല്ലാ ധര്‍മങ്ങളെക്കാളും തപസ്സിനെക്കാളും ദാനങ്ങളെക്കാളും എങ്ങനെ ശ്രേഷ്ഠമായി എന്നും വൈശാഖ മാസം എങ്ങനെ എല്ലാ മാസങ്ങളെക്കാളും ഉത്കൃഷ്ടമായി എന്നും ഞാന്‍ പറയാം. മനസ്സുവെച്ച് കേട്ടോളൂ! നീ ബുദ്ധിമാനാണല്ലോ).

കല്‍പാന്ത കാലത്തെ പ്രളയജലത്തില്‍ ആദിശേഷനാകുന്ന കിടക്കയില്‍ യോഗനിദ്ര ചെയ്യുന്ന വിഷ്ണുഭഗവാന്‍ പ്രളയത്തിന്റെ അവസാനകാലത്ത് സൃഷ്ടി തുടങ്ങാന്‍ ആഗ്രഹിച്ചു.

നാഭികമലത്തില്‍നിന്ന് ബ്രഹ്മാവിനെയും പിന്നീട് വിരാട്പുരുഷനേയും പതിന്നാലു ലോകങ്ങളെയും വിഭിന്ന കര്‍മാശയങ്ങളും വാസനകളുമുള്ള നാനാതരം ജീവജാലങ്ങളെയും സൃഷ്ടിച്ചു. പ്രകൃതിയെയും ത്രിഗുണങ്ങളെയും വര്‍ണാശ്രമ വിഭാഗങ്ങളെയും ധര്‍മമര്യാദകളെയും വേദപുരാണേതിഹാസങ്ങളെയും ആവിര്‍ഭവിപ്പിച്ചു. എല്ലാ ജനങ്ങളും വര്‍ണാശ്രമ വിഭാഗ നിയമങ്ങള്‍ അനുസരിച്ച്തന്നെ ജീവിക്കുകയും ശ്രീ വിഷ്ണുഭഗവാനെ സന്തോഷിപ്പിക്കാന്‍ വേണ്ടി വൈശാഖമാസ ധര്‍മങ്ങള്‍ അനുഷ്ഠിക്കാനും തുടങ്ങി.

വിഷ്ണുഭഗവാന്‍ എല്ലാ ജനങ്ങളുടെയും ഹൃദയത്തില്‍ ശോഭിക്കുന്നുണ്ടെങ്കിലും അവരെ നേരിട്ട് കണ്ട്, അവരുടെ ധര്‍മാനുഷ്ഠാനം നേരില്‍ കണ്ട് സന്തോഷിക്കണമെന്ന് ഭഗവാന് ആഗ്രഹം തോന്നി. ഏതുകാലത്താണ് അവരുടെ ആവാസസ്ഥാനങ്ങളില്‍-ഗൃഹങ്ങളില്‍-ചെല്ലേണ്ടതെന്ന് ചിന്തിച്ചു. വര്‍ഷകാലത്ത് പോകാമെന്ന് വെച്ചാല്‍, എല്ലായിടത്തും മഴ പെയ്ത് ചെളി നിറഞ്ഞ് വിഷമിക്കുന്ന ജനങ്ങള്‍ക്ക് വേണ്ടവിധം ധര്‍മം അനുഷ്ഠിക്കാന്‍ കഴിയില്ല. അവരെ കണ്ടാല്‍ എനിക്ക് സന്തോഷമില്ല, കോപമാണ് വരിക. അതുകൊണ്ട് ആ കാലത്ത് ഞാന്‍ അവരെ കാണാന്‍ പോകുന്നില്ല.

ശരത്കാലത്ത് അവരെ കാണാന്‍ ഞാന്‍ പോയാല്‍, അതു കൃഷി ആരംഭിക്കുന്ന കാലമാണല്ലോ. പാടം ഉഴുക, വിത്ത് പാവുക മുതലായ കൃഷി പ്രവൃത്തിയില്‍ മുഴുകി കഴിയുന്നവര്‍ക്ക് ധര്‍മാനുഷ്ഠാനം യഥാവിധി ചെയ്യാന്‍ സാധിക്കുകയില്ല. അവരെ കണ്ടാല്‍ എനിക്ക് പ്രസാദമല്ല ദ്വേഷമാണ് വരിക. തണുപ്പുകാലത്ത് അവരെ കാണാന്‍ ചെല്ലാമെന്ന് വെച്ചാല്‍, തണുപ്പുകൊണ്ട് രാവിലെ ഉണര്‍ന്ന് എഴുന്നേല്‍ക്കുന്നതിന് പോലും അവര്‍ക്ക് മടിയായിരിക്കും. സൂര്യോദയത്തില്‍ ഉറങ്ങുന്നവരെ കണ്ടാല്‍ എനിക്ക് ക്രോധം വരും.

ശിശിരകാലത്തും തണുപ്പുതന്നെ. സസ്യങ്ങളില്‍ ഫലങ്ങള്‍ മൂത്തുപഴുത്ത് നില്‍ക്കുന്നുണ്ടാവും. അവ സമാഹരിക്കുക എന്ന പ്രവൃത്തിയില്‍ വ്യാപൃതരായ അവര്‍ക്ക് -എന്റെ പ്രജകള്‍ക്ക് രാവിലെ കുളിക്കാനും മറ്റും വിഷമമാകയാല്‍ ധര്‍മലോപവും കര്‍മലോപവും വരും. ആ സമയത്തും എനിക്ക് അവരെ കാണാന്‍ പറ്റാതെ വരും.

വസന്തകാലമാണ് ഏറ്റവും ഉചിതമായ സമയം, ആ കാലത്ത് ഒരാപത്തും വരാനില്ല. രാവിലെ കുളിക്കാനും ദ്രവ്യങ്ങള്‍ ദാനം ചെയ്യാനും യാഗം ചെയ്യാനും പൂജ ചെയ്യാനും പറ്റിയ കാലമാണ് വസന്ത ഋതു- മാത്രമല്ല, ലൗകികഭോഗം അനുഭവിക്കാനും ഈ കാലം തന്നെ നല്ലത്. പ്രയാസം കൂടാതെ തന്നെ ദ്രവ്യങ്ങള്‍ സമ്പാദിക്കാന്‍ അവര്‍ക്ക് കഴിയും. നിര്‍ധനരായ ആളുകള്‍ക്ക് ദ്രവ്യങ്ങള്‍ ദാനം ചെയ്യാനും കഴിയും.

എന്റെ ഭക്തരായ ജനങ്ങള്‍ പത്രങ്ങളും പുഷ്പങ്ങളും ഫലങ്ങളും പച്ചക്കറികളും മാലകളും താംബൂലങ്ങളും (വെറ്റില) കളഭം മുതലായവയും മറ്റുള്ളവര്‍ക്ക് ദാനം ചെയ്ത് സന്തോഷിപ്പിക്കും. അപ്പോള്‍ എനിക്ക് സന്തോഷമുണ്ടാകും.

ശ്രീ വിഷ്ണുഭഗവാന്‍ ലക്ഷ്മീ ദേവിയോടുകൂടി ഭൂമിയില്‍ എല്ലായിടത്തും യാത്ര ചെയ്യാന്‍ പുറപ്പെട്ടു. ഗ്രാമങ്ങളും പട്ടണങ്ങളും വനങ്ങളും പര്‍വതങ്ങളും അവിടെയെല്ലാം താമസിച്ച് ദാനധര്‍മം അനുഷ്ഠിക്കുന്നവരെയും ഭഗവാന്‍ ലക്ഷ്മീ ദേവിക്ക് കാട്ടിക്കൊടുത്തു. ദേവന്മാരും മഹര്‍ഷിമാരും യക്ഷഗന്ധര്‍വന്മാരും ഭഗവാനെ സ്തുതിച്ചുകൊണ്ട് ഭഗവാനെ എതിരേറ്റു.

വൈശാഖമാസം ഉള്‍പ്പെടുന്ന മീനം മേടം മാസങ്ങളില്‍ ഇങ്ങനെ ഭഗവാന്‍ ധര്‍മിഷ്ഠരായ ജനങ്ങളെക്കൊണ്ട് സന്തോഷിക്കുകയും അനുഗ്രഹിക്കുകയും ധര്‍മം അനുഷ്ഠിക്കാത്തവര്‍ക്ക് ആയുസ്സ് നല്‍കാതെയും ധനധാന്യങ്ങള്‍ നശിപ്പിച്ചും എഴുന്നള്ളുന്നു. മറ്റു മാസങ്ങളിലെ ധര്‍മലോപവും കര്‍മത്തിലെ ന്യൂനതയും ഭഗവാന്‍ സഹിക്കും. വൈശാഖമാസത്തിലെ ധര്‍മം ചെയ്യാതിരിക്കുന്നത് ഭഗവാന്‍ പൊറുക്കുകയില്ല. ഇതാണ് സ്‌കന്ദ പുരാണത്തിലെ ഈ ആഖ്യായികയില്‍നിന്ന് നാം മനസ്സിലാക്കേണ്ടത്.

-കാനപ്രം

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

Kerala

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

India

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

Kerala

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു
Kerala

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

ബംഗ്ലാദേശിനെതിരെ ഗോള്‍ നേടിയ ഭാരത താരം ഡാന്നി ലായിശ്രാം

അണ്ടര്‍ 20 ഫുട്‌ബോള്‍ ഏഷ്യന്‍ കപ്പ് യോഗ്യത: ഭാരതം ബംഗ്ലാദേശിനെ തകര്‍ത്തു(3-0)

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

മമത എന്തുകൊണ്ട് ജയിലില്‍ ഇല്ല? ആര്‍ജി കര്‍ കേസില്‍ പൊട്ടിത്തെറിച്ച് ഇരയുടെ അമ്മ

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

സിനിമ അനിസ്ലാമികമെന്ന് ഫത്വ ഇറക്കിയവർ കണ്ണ് തുറന്ന് കാണട്ടെ : കശ്മീരിന്റെ ചരിത്രത്തിലെ ആദ്യ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന് നാളെ തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.