Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

വന പരിപാലനത്തിന് ഇനി ഡ്രോണുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 29, 2016, 09:24 pm IST
inWayanad

കല്‍പ്പറ്റ: യുദ്ധ, സിനിമ, ക്രമസമാധാന പരിപാലന പാലന മേഖലകളില്‍ വിപ്ലവം സൃഷ്ടിച്ച ഡ്രോണ്‍ കേരളത്തില്‍ വനപരിപാലനത്തിന് ഉപയോഗിക്കാന്‍ നീക്കം. വനംവകുപ്പ് ഇതു സംബന്ധിച്ച് ആറുമാസം മുമ്പ് സര്‍ക്കാരിന് പദ്ധതി സമര്‍പ്പിച്ചു. ഇതിനിടെ കര്‍ണാടക, തമിഴ്‌നാട് വനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന വയനാട് വന്യജീവി സങ്കേതത്തില്‍ ഡ്രോണുകളുടെ പരീക്ഷണം നടത്തി. കാമറയും ട്രാന്‍സ്മിറ്ററും അടങ്ങുന്ന സംവിധാനമാണ് ഡ്രോണ്‍. റിമോട്ട് ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന ഡ്രോണ്‍ ഉയരത്തില്‍ പറന്ന് വീഡിയോ ദൃശങ്ങള്‍ പകര്‍ത്തി ബന്ധപ്പെട്ട കമ്പ്യുട്ടര്‍ സംവിധാനത്തിലേക്കാണ് അയക്കുക. വയനാട് വന്യജീവി സങ്കേതത്തില്‍ 600 മീറ്റര്‍ ഉയരത്തില്‍ നിന്ന് നാലു കിലോമീറ്റര്‍ ചുറ്റളവിലുള്ള വനത്തിന്റെ ദൃശ്യങ്ങള്‍ ഡ്രോണ്‍ കാമറ പകര്‍ത്തി. എത്ര ദുര്‍ഘടമായ വനമായാലും ഉയരത്തില്‍ പറന്ന് ഡ്രോണിന് ആകാശത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കഴിയും. അതുവഴി വനത്തിനുള്ളിലെ ഓരോ ചലനവും വനപാലകര്‍ക്ക് നിരീക്ഷിക്കാന്‍ കഴിയും.

ബംഗളൂരുവിലെ നാഷണല്‍ പ്രോഗ്രാം ഓണ്‍ മൈക്രോ ഏരിയല്‍ വെഹിക്കിള്‍സില്‍ നിന്നുള്ള ശാസ്ത്രജ്ഞന്‍മാര്‍ എത്തി അഞ്ച് ഡ്രോണുകള്‍ ഉപയോഗിച്ചാണ് വയനാട് വന്യജീവി സങ്കേതത്തില്‍ പരീക്ഷണ പറക്കല്‍ നടത്തിയത്. വയനാട് എന്‍ജിനീയറിംഗ് കോളജിലെ പ്രഫ. താജുദീന്റെ സഹായവും പരീക്ഷണപറക്കലിനുണ്ടായിരുന്നു. ഇന്‍ഫ്രാറെഡ് കാമറയുടെ സഹായത്തോടെ രാത്രികാല ദൃശങ്ങളും ഡ്രോണ്‍ പകര്‍ത്തും. വനപാലകര്‍ക്ക് കടന്നുചെല്ലാന്‍ ബുദ്ധിമുട്ടുള്ള വനമേഖലകളിലെ ഏത് അത്യാഹിതങ്ങളുടെയും തത്സമയ സ്ഥിതിവിശേഷങ്ങള്‍ ഡ്രോണിന് പകര്‍ത്താന്‍ കഴിയും. ശല്യക്കാരായ വന്യമൃഗങ്ങളുടെ സഞ്ചാരപാതയും വനത്തില്‍ അനധികൃതമായി പ്രവേശിക്കുന്നവരുടെ ദൃശ്യങ്ങളും വനംവകുപ്പിന് ലഭ്യമാകും. ഏതു കാലാവസ്ഥയിലും ഡ്രോണ്‍ പ്രവര്‍ത്തിപ്പിക്കാം.

ക്രമസമാധാനപാലത്തിന് മറ്റ് സംസ്ഥാനങ്ങളില്‍ ഡ്രോണ്‍ കാമറകള്‍ ഉപയോഗിച്ചു വരുന്നുണ്ട്. അക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചു വിടാന്‍ ലാത്തിയും ടിയര്‍ഗ്യാസും ജലപീരങ്കിയും ഉപയോഗിച്ചു മടുത്ത ലഖ്‌നൗ പോലീസ് കുരുമുളകു സ്‌പ്രേയുമായി പറന്നെത്തുന്ന ഡ്രോണുകളാണ് ഉപയോഗിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ജനക്കൂട്ടത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്താന്‍ ഉത്തര്‍പ്രദേശ് പോലീസ് ഡ്രോണുകള്‍ ഉപയോഗിക്കുന്നുണ്ട്. ബംഗളൂരുവില്‍ കഴിഞ്ഞ പുതുവത്സര ദിനത്തില്‍ ജനക്കൂട്ടത്തെ നിരീക്ഷിക്കാന്‍ പോലീസ് ഡ്രോണുകള്‍ ഉപയോഗിച്ചിരുന്നു.ന്യൂദല്‍ഹിയില്‍ യുബര്‍ ടാക്‌സി ഡ്രൈവര്‍ യുവതിയെ പീഡിപ്പിച്ച സംഭവത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ ചെറുഡ്രോണ്‍ (ആളില്ലാ വിമാനങ്ങള്‍) വിന്യസിക്കാന്‍ ഡല്‍ഹി പോലീസ് തീരുമാനിച്ചിട്ടുണ്ട്. രാത്രിയിലെ ദൃശ്യങ്ങള്‍ പോലും വ്യക്തതയോടെ പകര്‍ത്താന്‍ കഴിയുന്ന കാമറകള്‍ ഘടിപ്പിച്ചതാണ് ഡ്രോണുകള്‍. നേരത്തെ ചില പ്രത്യേക സംഭവങ്ങള്‍ നിരീക്ഷിക്കാന്‍ വേണ്ടി മാത്രമാണ് പോലീസ് ഡ്രോണുകള്‍ ഉപയോഗിച്ചിരുന്നത്. ആവശ്യമെങ്കില്‍ ഡ്രോണുകളെ പോലീസിന്റെ ക്വിക്ക് റെസ്‌പോണ്‍സ് ടീമുമായി ബന്ധിപ്പിക്കാം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

India

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

India

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് ചികിത്സാര്‍ത്ഥമുള്ള യാത്രകള്‍ക്ക് ട്രെയിനില്‍ ഇളവ് നല്‍കും

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.